ലണ്ടൻ: കോവിഡ് വൈറസ് ബാധിച്ചവരിൽ മാസങ്ങൾക്ക് ശേഷവും രോഗലക്ഷണങ്ങൾ ഉണ്ടാകുമെന്ന് പഠനം. കോവിഡിെൻറ ദീർഘകാല പ്രത്യാഘാതത്തെക്കുറിച്ചുള്ള പഠനത്തിലാണ് രോഗമുക്തി നേടിയവരിൽ വീണ്ടും ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
വൈറസിൽ നിന്നും രോഗമുക്തി നേടിയ ധാരാളം പേരിൽ രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാല അറിയിച്ചു.
കോവിഡ് ബാധിച്ചവരിൽ ഒന്നിലധികം അവയവങ്ങളിൽ അസാധാരണതകളുണ്ടെന്നും ഗവേഷകർ കണ്ടെത്തി. അതിജീവിച്ചവരിൽ അവയവങ്ങളിലെ വീക്കം പോലുള്ളവ കോവിഡ് മൂലം ഉണ്ടായതാകുമെന്നും ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.