കോ​വി​ഡ്​ പ​ട​ർ​ന്ന​തെ​ങ്ങ​നെ? ലോ​കം ചൈ​ന​യോ​ട്​ ചോ​ദി​ക്ക​ണ​മെ​ന്ന്​ യു.​എ​സ്​

വാ​ഷി​ങ്​​ട​ൺ: ലോ​ക​ത്തെ പി​ടി​ച്ചു​ല​ച്ച കൊ​റോ​ണ വൈ​റ​സ്​ പ​ട​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച്​ ചൈ​ന​യോ​ട്​ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന്​ അ​മേ​രി​ക്ക. ​വൈ​റ​സി​െൻറ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച്​ ലോ​ക ആ​രോ​ഗ്യ സം​ഘ​ട​ന ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്ന ചൈ​ന​യി​പ്പോ​ൾ സം​ശ​യ​ക​ര​മാ​യ വാ​ക്​​സി​നു​ക​ളു​ടെ വി​ൽ​പ​ന​ക്കി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും യു.​എ​സ്​ അ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ ആ​രോ​പി​ച്ചു.

രോ​ഗ​ത്തെ​ക്കു​റി​ച്ച്​ പു​റ​ത്ത​റി​ഞ്ഞ്​ വ​ർ​ഷം ഒ​ന്നാ​കു​േ​മ്പാ​ഴും ചൈ​നീ​സ്​ ഭ​ര​ണ​കൂ​ടം തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ്​ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. വാ​ക്​​സി​നു​ക​ളു​ടെ സു​ര​ക്ഷ, ഫ​ലം, മ​രു​ന്നു പ​രീ​ക്ഷ​ണ​ത്തി​െൻറ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ചൈ​ന മ​റ​ച്ചു​പി​ടി​ക്കു​ക​യാ​ണ്.

ഇ​ത്​ ചൈ​നീ​സ്​ ജ​ന​ത​യെ​യും മു​ഴു​ലോ​ക​ത്തെ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ദ​ശ​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രു​ടെ ജീ​വ​നെ​ടു​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വി​തം ത​ക​ർ​ക്കു​ക​യും ചെ​യ്​​ത പ​ക​ർ​ച്ച അ​സു​ഖ​ത്തി​െൻറ നി​ജ​സ്ഥി​തി​യെ​ക്കു​റി​ച്ച്​ ആ​വ​ശ്യ​പ്പെ​ടാ​ത്ത​പ​ക്ഷം ഭാ​വി​യി​ൽ ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ ഭീ​തി​ക​ര​മാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ചൈ​ന​യി​ൽ​നി​ന്ന്​ പൊ​ട്ടി​പ്പു​റ​പ്പെ​ടാ​നി​ട​യു​ണ്ട്.

വൈ​റ​സ്​ വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച്​ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ മു​ന്നോ​ട്ടു​വ​ന്ന ശാ​സ്​​ത്ര​ജ്ഞ​രെ​യും ഡോ​ക്​​ട​ർ​മാ​രെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ​യും ത​ട​വി​ലി​ടു​ക​യും ശി​ക്ഷി​ക്കു​ക​യു​മാ​ണ്​ ചൈ​ന. വാ​ക്​​സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ യു.​എ​സ്, ജ​ർ​മ​നി, യു.​കെ പോ​ലു​ള്ള സ്വ​ത​ന്ത്ര രാ​ഷ്​​ട്ര​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന പ്ര​യ​ത്​​ന​ങ്ങ​ൾ ലോ​ക​ത്തി​ന്​ പ്ര​തീ​ക്ഷ പ​ക​രു​ന്നു​ണ്ടെ​ന്നും പോം​പി​യോ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Covid Spreading: US Says World will talk to China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.