സാൻഫ്രാൻസിസ്കോ: കോവിഡ് മഹാമാരി വ്യാപകമായ ശേഷം അമേരിക്കയിൽനിന്ന് 1.59 ലക്ഷം അനധികൃത താമസക്കാരെ നാടുകടത്തി. മാർച്ചിൽ യു.എസ് സെേൻറഴ്സ് േഫാർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ അടിയന്തരാവസ്ഥ ഉത്തരവ് വന്ന ശേഷമാണ് ഇത്രയും പേരെ നാടു കടത്തിയത്.
രക്ഷാകർത്താക്കളില്ലാതെ ഒറ്റപ്പെട്ട 8800 കുട്ടികളെ അതിർത്തി വഴി മെക്സികോയിലേക്ക് തിരിച്ചയച്ചതായും ബോർഡർ പട്രോൾസ് ഉപ മേധാവി റൗൾ ഒാർടിസ് വ്യക്തമാക്കി. കുട്ടികളെ ഹോട്ടലിൽ കസ്റ്റഡിയിൽ താമസിപ്പിക്കുന്നത് തടഞ്ഞ് ലോസ് ആഞ്ജലസ് കോടതി ഉത്തരവിട്ടതിനെതിരായ അപ്പീലിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.