'സാത്താൻ' മൈക്കലിന്‍റെ പുതിയ രൂപമാറ്റം; ഇക്കുറി മുറിച്ചുമാറ്റിയത്​​ ഈ അവയവം

സാവോപോളോ: സമൂഹത്തിൽ ശ്രദ്ധിക്ക​​പ്പെടാനായി പലതരം മേക്കോവറുകൾ നടത്തുന്ന മനുഷ്യൻമാരെ നാം കണ്ടിട്ടുണ്ട്​. ബ്രസീലിലെ സാവോപോളോ സ്വദേശിയായ 44 കാരൻ മൈക്കൽ ഫാരോഡോ പ്രാഡോ പ്രശസ്​തനായത്​ തന്‍റെ വിചിത്രമായ രൂപം കൊണ്ടാണ്​.

ബ്രസീലിൽ 25 വർഷമായി ടാറ്റൂ ആർട്ടിസ്റ്റാണ്​ മൈക്കൽ. മറ്റുള്ളവർക്ക്​ പച്ചകുത്തുന്നതിനൊപ്പം സ്വന്തം ശരീരത്തിലും ഇയാൾ വിവിധ രൂപങ്ങൾ പരീക്ഷിക്കുക പതിവായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത പച്ചകുത്തലിനെ തുടർന്ന്​ ഇയാൾക്ക്​ ലഭിച്ചത്​ വിചിത്രമായ രൂപമാണ്​.

തന്നെ കണ്ട്​ ആളുകൾ ഭയക്കാൻ ആരംഭിച്ചതോടെ ​ൈമക്കൽ സ്വയം ഒരു 'ചെകുത്താനാകാൻ' തീരുമാനിക്കു​കയായിരുന്നു. അങ്ങിനെയാണ്​ സ്വന്തം മൂക്കി​െൻറ പകുതി മുറിച്ച്​ കളയാൻ തീരുമാനിച്ചത്​. മൂക്ക്​ മുറിച്ചുമാറ്റിയ ലോകത്തെ മൂന്നാമത്തെ വ്യക്തിയാണ്​ മൈക്കലെന്ന്​ ഭാര്യ അവകാശപ്പെട്ടു. തന്‍റെ മേക്കോവർ ചിത്രങ്ങൾ മൈക്കിൾ ത​െൻറ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുണ്ട്​​.

മൂക്കി​െൻറ വലിയൊരു ഭാഗം നീക്കം ചെയ്ത് തുന്നിച്ചേർത്ത മൈക്കൽ ഇപ്പോൾ തന്‍റെ രണ്ട്​ വിരലുകൾ മുറിച്ച്​ മാറ്റിയും വെള്ളിനിറത്തിലുള്ള രണ്ട്​ ദംഷ്‌ട്രകൾ സ്​ഥാപിച്ചുമാണ്​ ഏവരെയും ഞെട്ടിച്ചത്​. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളിൽ മൈക്കലിന്‍റെ ഇടത്​ കൈപ്പത്തിയിലെ മോതിര വിരൽ മുറിച്ചുമാറ്റിയ നിലയിലാണ്​. വലത്​ കൈയ്യുടെ നടുവിരലും മുറിച്ച്​ മാറ്റിയിരിക്കുന്നു.


കൈവിരലുകൾ മുറിച്ചുമാറ്റാനും മറ്റ്​ രൂപമാറ്റങ്ങൾക്കുമായി ഏകദേശം 80,000 രൂപയോളം ഇയാൾ ചെലവിട്ടതായി മെയിൽ ഓൺലൈൻ റിപ്പോർട്ട്​ ചെയ്​തു.

ശരീരത്തി​ൽ രൂപമാറ്റം വരുത്തുന്നതിൽ വിദഗ്​ധയാണ്​ തന്‍റെ ഭാര്യയെന്നാണ്​ മൈക്കിൽ പറയുന്നത്​. പച്ചകുത്തലിൽ ഏർപ്പെടുമ്പോൾ അവളുടെ മാസ്റ്റർപീസ് ആകണമെന്നാണ് എ​െൻറ ആഗ്രഹം. പച്ച കുത്തൽ ഏറെ വേദനാജനകമാണെന്നും എന്നാൽ ആഗ്രഹിച്ച രൂപം കൈവരിക്കാൻ വേദന സഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - cuts off two fingers, adds two silver tusks to his teeth brazil man's new Body modification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.