ലിലോങ്വേ: ചരിത്രത്തിലെ ദൈർഘ്യമേറിയ ചുഴലിക്കാറ്റെന്ന റെക്കോഡുമായി ‘ഫ്രെഡി’ ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ ആഞ്ഞുവീശുന്നു. മലാവി, മൊസാംബിക്, മഡഗാസ്കർ തുടങ്ങി വിവിധ രാജ്യങ്ങളിലായി ഇതുവരെ ഫ്രെഡിയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു.
രണ്ടാം വരവിൽ മലായിലും മൊസാംബികിലുമാണ് ആഞ്ഞുവീശുന്നത്. ഇവിടെ മരണം 60 ആയി. ഫെബ്രുവരി ആദ്യം വടക്കൻ ആസ്ട്രേലിയൻ തീരത്ത് വികസിച്ച ചുഴലിക്കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആഫ്രിക്കയിലെത്തിയത്. നേരത്തേ മൊറീഷ്യസിലും ലാ റീയൂനിയനിലും മഡഗാസ്കറിലും ആഞ്ഞുവീശിയിരുന്നു. വിവിധ രാജ്യങ്ങളിലായി ആയിരങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇടക്കിടെ ദുർബലമാകുകയും പിന്നീട് ശക്തിയാർജിക്കുകയും ചെയ്യുന്ന സ്വഭാവമാണ് ‘ഫ്രെഡി’ക്കുള്ളത്.
ഒരു കൊടുങ്കാറ്റ് ഇത്രയധികം ദിവസം നിലനിൽക്കുന്നത് അപൂർവമാണെന്ന് വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ പറയുന്നു.
1994ൽ 31 ദിവസം നീണ്ടുനിന്ന ടൈഫൂൺ ജോൺ എന്നറിയപ്പെടുന്ന ജോൺ ചുഴലിക്കാറ്റാണ് റെക്കോഡിലെ ഏറ്റവും ദൈർഘ്യമേറിയ കൊടുങ്കാറ്റായി വിലയിരുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.