ബെയ്ജിങ്: സമാധാന നൊബേൽ പങ്കിട്ട മാധ്യമപ്രവർത്തകരായ മരിയ റെസ്സയെയും ദിമിത്രി മുറാടോവിനെയും ദലൈലാമ അഭിനന്ദിച്ചു. അതീവ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ സ്വന്തം രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ കൊള്ളരുതായ്മകളോട് പൊരുതിയാണ് ഇരുവരും ലോകത്തിെൻറ അംഗീകാരം നേടിയത്.
ഈ വർഷത്തെ സമാധാന നൊബേൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട ഫിലിപ്പീൻസിലെയും റഷ്യയിലെയും രണ്ട് മാധ്യമപ്രവർത്തകർക്ക് നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ദലൈലാമ പറഞ്ഞു. മാധ്യമലോകത്തിെൻറ പ്രതിനിധികളായ ഇരുവർക്കും പുരസ്കാരം നൽകിയതിലൂടെ നൊബേൽ കമ്മിറ്റിയും ആദരിക്കപ്പെട്ടു.
മനുഷ്യത്വവും സാമൂഹിക-മത സൗഹാർദം വളർത്തുന്നതിൽ മാധ്യമപ്രവർത്തകർ വലിയ പങ്കാണ് നിർവഹിക്കുന്നതെന്നും ഇരുവരുടെയും ധീരതയിൽ അഭിമാനിക്കുന്നുവെന്നും ദലൈലാമ കൂട്ടിച്ചേർത്തു.
1989ൽ ദലൈലാമക്കും സമാധാന നൊബേൽ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.