കാപിറ്റൽ അക്രമം: ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു, നടുക്കം രേഖപ്പെടുത്തി ബൈഡൻ

വാഷിങ്​ടൺ: യുഎസ് പാർലമെന്‍റ്​ മന്ദിരമായ കാപിറ്റലിന്‍റെ സുരക്ഷാ ബാരിക്കേഡിലേക്ക്​ അജ്ഞാതൻ കാർ ഇടിച്ചു കയറ്റിയതിനെ തുടർന്ന്​ ഒരു പൊലീസ്​ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രസിഡന്‍റ്​ ജോ ബൈഡൻ. വില്യം ഇവാൻ എന്ന പൊലീസുകാരനാണ്​ കൊല്ലപ്പെട്ടത്​. സംഭവം തന്‍റെയും ഭാര്യ ജിൽ ബൈഡന്‍റെയും ഹൃദയം തകർത്തെന്നും കാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നതായും ബൈഡൻ പറഞ്ഞു.

സംഭവത്തിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്​​ പരിക്കേറ്റിട്ടുമുണ്ട്​​. കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും ഭീകരാന്തരീക്ഷം സൃഷ്​ടിച്ച അക്രമിയെ പൊലീസ്​ വെടിവെച്ചു വീഴ്​ത്തിയിരുന്നു. സംഭവത്തിന്​ പിന്നാലെ കാപിറ്റൽ മന്ദിരം പൂർണ്ണമായും അടച്ചിരുന്നു. അക്രമത്തിന്‍റെ കാരണം വ്യക്​തമല്ലെങ്കിലും തീവ്രവാദ ആക്രമണമല്ലെന്നാണ്​ പ്രാഥമിക സൂചന.

ടെലിവിഷൻ ദൃശ്യങ്ങളിൽ കാപിറ്റൽ മന്ദിരത്തിന്​ മുന്നിൽ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡിലേക്ക്​ നീല കാർ ഇടിച്ചുകയറിയ നിലയിലാണുള്ളത്​. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആംബുലൻസുകളിലേക്ക്​ കയറ്റുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്​. ജനുവരി ആറിന്​ കാപിറ്റൽ മന്ദിരത്തിലേക്ക്​ ഇരച്ചുകയറി മുൻ പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപിന്‍റെ അനുകൂലികൾ നടത്തിയ കലാപത്തിനു ശേഷം മേഖല അതീവ സുരക്ഷാവലയത്തിലായിരുന്നു.

Tags:    
News Summary - Deadly Attack At US Capitol Joe Biden says i am Heartbroken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.