ജറൂസലം: കൊറോണ വൈറസിെൻറ ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നതിനെ തുടർന്ന് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി ഇസ്രയേൽ. രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതോടെ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ഉത്തരവ് പത്തുദിവസം മുമ്പ് ഇസ്രായേൽ പിൻവലിച്ചിരുന്നു. എന്നാൽ ഒരാഴ്ചക്കുശേഷം രാജ്യത്ത് നൂറിലധികം പേർക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പുതിയ തീരുമാനം.
ലോകത്ത് ആദ്യമായി 65 ശതമാനം പേർക്കും വാക്സിനേഷൻ പൂർത്തിയാക്കിയ രാജ്യമാണ് ഇസ്രായേൽ. 'നാലുദിവസമായി രാജ്യത്ത് നുറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച മാത്രം 227 കേസുകളും. അതിനാലാണ് മാസ്ക് വീണ്ടും നിർബന്ധമാക്കുന്നത്' -ഇസ്രായേലി പാൻഡമിക് റെസ്പോൺസ് ടാസ്ക്ഫോഴ്സ് തലവൻ നച്മാൻ ആഷ് പറഞ്ഞു.
കുറഞ്ഞ ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയിലധികമായി. അണുബാധ വീണ്ടും പടരുന്നുവെന്നത് ആശങ്കപ്പെടുത്തുന്നു. രണ്ടു നഗരങ്ങളിൽ രോഗബാധ വ്യാപിച്ചുുവെങ്കിൽ മറ്റു നഗരങ്ങളിൽ ഇവ അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. ആദ്യം ഇന്ത്യയിൽ കണ്ടെത്തിയ ഉയർന്ന വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് പടരുന്നത് -ആഷ് കൂട്ടിച്ചേർത്തു.
ഇസ്രായേലിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്ക് ധരിക്കൽ ഉൾപ്പെടെ മിക്ക നിയന്ത്രണങ്ങളും എടുത്തുമാറ്റിയിരുന്നു. യാത്രാവിലക്ക് മാത്രമാണ് നിലവിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.