വാഷിങ്ടൺ: ആദ്യമായി ഇന്ത്യയിൽ തിരിച്ചറിഞ്ഞ കോവിഡ് 'ഡെൽറ്റ' വകഭേദം അതിവേഗം അമേരിക്കയിൽ പടരുന്നതായി റിപ്പോർട്ട്്. യു.എസിൽ റിപ്പോർട്ട് ചെയ്യുന്ന െമാത്തം രോഗികളിൽ 80 ശതമാനവുമിപ്പോൾ ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നവരാണ്. വാക്സിനേഷൻ വേഗത്തിലാക്കി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന തിരക്കിലുള്ള ബൈഡൻ ഭരണകൂടത്തിന് പുതിയ വ്യാപനം കടുത്ത ഭീഷണി ഉയർത്തുകയാണ്.
ഡെൽറ്റ അഥവാ, ബി.1.617.2 എന്ന വകഭേദമാണിപ്പോൾ പുതിയ രോഗികളിൽ 80 ശതമാനത്തിലേറെ പേരിലും കണ്ടെത്തുന്നത്. മിസോറി, കൻസാസ്, ഇയോവ സംസ്ഥാനങ്ങളിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യൂട്ട, കൊളറാഡോ സംസ്ഥാനങ്ങളിൽ നാലിൽ മൂന്നും ഇതാണ്.
ഫൈസർ, മോഡേണ കമ്പനികളുടെ വാക്സിനുകളാണ് അമേരിക്ക കൂടുതലായി പൗരന്മാർക്ക് നൽകുന്നത്.
അതേ സമയം, ഡെൽറ്റ വകഭേദത്തിെൻറ വ്യാപനം അപകടകരമാണെന്ന് അമേരിക്കയിലെ പകർച്ച വ്യാധി വിഭാഗം വിദഗ്ധൻ ഡോ. ആൻറണി ഫൗചി മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.