വാഷിങ്ടൺ: ജനുവരി ആറിനു നടന്ന കാപിറ്റല്‍ കലാപത്തിൽ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും കുറ്റം ആവർത്തിക്കുമെന്ന് സെനറ്റിൽ ഡെമോക്രാറ്റിക് അംഗങ്ങളുടെ മുന്നറിയിപ്പ്. ഭാവിയിൽ ഒരു പ്രസിഡൻറു പോലും ഇത്തരത്തിലൊരു കലാപത്തിലേക്ക് ജനങ്ങളെ തള്ളിവിടുകയില്ലെന്ന് ഉറപ്പിക്കുന്ന തരത്തിലാകണം ട്രംപിന് ശിക്ഷ വിധിക്കേണ്ടതെന്ന് ഹൗസ് പ്രോസിക്യൂട്ടർ ജോ നെഗൂസ് ആവശ്യപ്പെട്ടു.
ട്രംപ് ഏതെങ്കിലും ഒരു വ്യക്തിയായിരുന്നില്ലെന്നും പ്രസിഡൻറ് എന്ന നിലയിലാണ് അക്രമത്തിനു സജ്ജരായ അനുയായികളെ അഭിസംബോധന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ഇംപീച്ച്‌മെൻറ് നടപടികളില്‍ ഡമോക്രാറ്റുകള്‍ വാദം പൂര്‍ത്തിയാക്കി.
കലാപകാരികളുടെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചാണ് ട്രംപിെൻറ ബന്ധം ഇംപീച്ച്‌മെൻറ് പ്രോസിക്യൂട്ടര്‍മാര്‍ അവതരിപ്പിച്ചത്. പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, വിദേശ മാധ്യമങ്ങള്‍ എന്നിവരില്‍നിന്നുള്ള വിവരങ്ങളും െഡമോക്രാറ്റുകള്‍ ഹാജരാക്കി. ഇനി ട്രംപിെൻറ അഭിഭാഷക സംഘത്തിെൻറ ഊഴമാണ്. നവംബറിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി തെൻറ ആവിഷ്കാര സ്വാതന്ത്ര്യമുപയോഗിച്ച് അഭിപ്രായപ്രകടനം നടത്തുക മാത്രമാണ് ട്രംപ് ചെയ്തതെന്ന് അഭിഭാഷകർ വാദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.