മുന്നറിയിപ്പുകൾക്ക് പുല്ലുവില; പാകിസ്താനിൽ ചൈനക്കാരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ഇസ് ലാമാബാദ്: ചൈനാ-പാക് ബന്ധത്തിന് ഉലച്ചിലുണ്ടാക്കുന്ന രീതിയിൽ, മുന്നറിയിപ്പുകൾ അവഗണിച്ച് പാകിസ്താനിൽ ചൈനീസ് പൗരന്മാരുടെ കടകൾ അടച്ചുപൂട്ടിച്ചതായി റിപ്പോർട്ട്. ഭീകരാക്രമണങ്ങളിൽ നിന്നു തങ്ങളുടെ പൗരൻമാർക്ക് സുരക്ഷ ഒരുക്കണമെന്ന് ചൈന ആവശ്യപ്പെടുന്നതിനിടെയാണ് കറാച്ചി പൊലീസിന്‍റെ അപ്രതീക്ഷിക നീക്കം.

ചൈന ഇസ്ലാമാബാദിലെ എംബസിയുടെ കോൺസുലാർ വിഭാഗം താല്ക്കാലികമായി അടക്കുകയും ജാഗ്രത പാലിക്കാൻ പാകിസ്താനിലെ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകുകയും ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് പാകിസ്താന്‍റെ പുതിയ നീക്കം.

ചൈന നിരവധി അഭ്യർത്ഥിച്ചിട്ടും, ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പാക് അധികാരികൾ അലംഭാവം കാണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ചൈന അനുവദിച്ച ഭീമമായ ലോണുകളിൽ ഇളവ് ലഭിക്കാനും തിരിച്ചടവ് കാലാവധി നീട്ടാനും ചൈനക്കുമേൽ സമ്മർദ്ദം ചെലുത്താനാണ് പാക് നടപടിയെന്നും റിപ്പോർട്ടുണ്ട്.

പാകിസ്താനിൽ ചൈനീസ് പൗരന്മാരെയും ചൈന-പാക് സാമ്പത്തിക ഇടനാഴിയുമായി (സി.പി.ഇ.സി) ബന്ധപ്പെട്ടുള്ള പദ്ധതികളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തുടരുകയാണ്. വാണിജ്യ പദ്ധതികൾ, ഖനന പ്രവർത്തനങ്ങൾ, മറ്റ് സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവയിലൂടെ പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണെന്ന പുകമറ സൃഷ്ടിച്ച് ചൈന തങ്ങളുടെ ഭൂമി കൈയേറുകയാണെന്ന് സംശയം പാക്കിസ്താനികൾക്കിടയിൽ ശക്തമാവുകയാണ്. ജനങ്ങൾക്കിടയിലെ ചൈനാ വിരുദ്ധ വികാരം നിയന്ത്രിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്കോ സുരക്ഷാ ഏജൻസികൾക്കോ കഴിയുന്നില്ല. അതിനിടെയാണ്, ചൈനീസ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.

ചൈനീസ് പൗരൻമാരുടെ സ്ഥാപനങ്ങൾക്കു നേരെ അക്രമം ഉണ്ടാവുവെന്ന് ഇൻറലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അടച്ചു പൂട്ടലെന്നും റിപ്പോർട്ട്. കറാച്ച‍ിയിൽ നേരത്തെ നിരവധി തവണ ചൈനീസ് സ്ഥാപനങ്ങൾക്കു നേരെ അക്രമം ഉണ്ടായിരുന്നു.

Tags:    
News Summary - "Despite Repeated Warnings..." - Pak Seals Some Chinese Businesses: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.