യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചിട്ട് രണ്ടാഴ്ചയാവുകയാണ്. സാധാരണക്കാരുൾപ്പെടെ നൂറുകണക്കിനാളുകളും ഇരുവശത്തുമായി അനേകം സൈനികരുമാണ് യുദ്ധത്തിൽ ജീവനറ്റു വീണത്. മറ്റ് നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താവുന്നതിലുമപ്പുറമാണ്.
ലോകത്തെ തന്നെ വൻ സൈനിക ശക്തിയായ റഷ്യയുമായി താരതമ്യം ചെയ്യുമ്പോൾ യുക്രെയ്ൻ സൈന്യം ഏറെ ചെറുതാണ്. എന്നിരുന്നാലും, കീഴടങ്ങാൻ തയാറാകാതെ ചെറുത്തുനിൽപ്പിന്‍റെ പാതയിലാണ് യുക്രെയ്ൻ സൈന്യവും പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കിയും.
ഏറ്റുമുട്ടലിൽ തകർക്കപ്പെട്ട റഷ്യൻ സൈനിക വാഹനങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്. യുക്രെയ്ൻ സൈന്യത്തിന്‍റെ പ്രത്യാക്രമണം രൂക്ഷമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ.
തകർക്കപ്പെട്ട ടാങ്കുകളും കവചിത വാഹനങ്ങളും മിസൈൽ ലോഞ്ചറുകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.