നയതന്ത്ര യുദ്ധം: ഇന്ത്യയുമായി സ്വകാര്യ ചർച്ച വേണമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി


ഒട്ടാവ: ഖലിസ്താൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നയതന്ത്ര തർക്കം പരിഹരിക്കാൻ ഇന്ത്യയുമായി സ്വകാര്യ ചർച്ചകൾ നടത്തണമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. തങ്ങൾ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടുവരികയാണ്. കനേഡിയൻ നയതന്ത്രജ്ഞരുടെ സുരക്ഷ വളരെ ഗൗരവമായാണ് കാണുന്നത്. നയതന്ത്ര സംഭാഷണങ്ങളാണ് മികച്ചതെന്ന് തങ്ങൾ കരുതുന്നുവെന്നും അവർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ജോളിയുടെ പ്രസ്താവന. ഒക്‌ടോബർ 10നകം നയതന്ത്രജ്ഞരെ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഇന്ത്യൻ സർക്കാറിന് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്നായിരുന്നു ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ വീണത്.

Tags:    
News Summary - Diplomatic war: Canadian Foreign Minister Melanie Joly wants private talks with India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.