വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെക്കുറിച്ച് അനന്തരവൾ മേരി ട്രംപ് എഴുതിയ പുസ്തകം പുറത്തിറങ്ങിയ ആദ്യ ദിവസം വിറ്റത് 10 ലക്ഷത്തോളം കോപ്പികൾ. പ്രസാധകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.‘ടൂ മച്ച് ആൻഡ് നെവർ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് വേൾഡ്സ് മോസ്റ്റ് ഡെയ്ഞ്ചറസ് മാൻ’എന്ന പുസ്തകം പ്രസിദ്ധീകരണത്തിന് മുേമ്പ ചർച്ചയായിരുന്നു. മനഃശാസ്ത്രജ്ഞയായ മേരിയുടെ പിതാവ് ട്രംപിെൻറ ഏറ്റവും മൂത്ത സഹോദരൻ ആണ്.
അഹങ്കാരം, വിവരക്കേട് എന്നിവ മുഖമുദ്രയായ ട്രംപ് അതിരുകടന്ന ആത്മാനുരാഗത്തിന് ചികിത്സ തേടേണ്ടയാളാണെന്ന് മേരി പറയുന്നു. ട്രംപിനെതിരെ രൂക്ഷ വിമർശനങ്ങളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിെൻറ ഡിജിറ്റൽ, ശബ്ദപതിപ്പുകളും വിൽപനക്കുണ്ട്. സൈമൺ ആൻഡ് ഷുസ്റ്റർ ആണ് പ്രസാധകർ.പച്ചക്കള്ളമാണ് ഓർമക്കുറിപ്പുകൾ എന്ന പേരിൽ എഴുതിയ ഈ പുസ്തകമെന്ന് വൈറ്റ്ഹൗസ് ആരോപിച്ചു. പ്രസിദ്ധീകരണം തടയാൻ ട്രംപിെൻറ ഇളയ സഹോദരൻ റോബർട് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
കുടുംബസ്വത്ത് ഭാഗം വെച്ചതിനെ തുടർന്ന് 2001ൽ ഒപ്പിട്ട വിവരങ്ങളുടെ രഹസ്യാത്മകത സംബന്ധിച്ച കരാർ മേരി ലംഘിക്കുന്നുവെന്നായിരുന്നു റോബർട്ടിെൻറ ആരോപണം. യു.എസിന് പുറമെ, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിലും പുസ്തകത്തിന് വൻ ഡിമാൻഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.