കോവിഡ് വാക്‌സിന് ആരെയും നിര്‍ബന്ധിക്കരുതെന്ന് ഡോണള്‍ഡ് ട്രംപ്

ഫ്ലോറിഡ: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട്​ സിസ്റ്റം ഉള്‍പ്പടെ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെ വാക്‌സിൻ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന നിര്‍ദേശവുമായി മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ് രംഗത്തെത്തി.

'എല്ലാവരും കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആരെയും നിര്‍ബന്ധിക്കില്ല. രോഗപ്രതിരോധത്തിന് വാക്‌സിന്‍ ഫലപ്രദമാണ്. കോവിഡ് വാക്‌സിന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് സർക്കാർ നടത്തുന്ന ശ്രമങ്ങളെ പൂർണമായും പിന്തുണക്കുന്നു. ഞാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു'-മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. എന്നാല്‍ ഏതു വാക്‌സിനാണു സ്വീകരിച്ചതെന്ന്​ വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല.

ബൈഡന്‍ സർക്കാറിന്​ പ്രധാനപ്പെട്ട ഒരു നിര്‍ദേശം നല്‍കാനുണ്ട്, നിങ്ങള്‍ പുതിയൊരു വാക്‌സിന്‍ കൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. സി.സി.പി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ ട്രംപ് പറഞ്ഞു.

വാക്‌സിന്‍ പാസ്‌പോർട്ട്​ എന്ന ആശയത്തെ റിപബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ പലരും എതിര്‍ക്കുകയാണ്. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട്, ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ് എന്നിവര്‍ ഈ നീക്കത്തെ തടഞ്ഞുകൊണ്ടുള്ള നിയമ നിര്‍മാണം നടത്തിക്കഴിഞ്ഞു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടി യൂനിയനും വാക്‌സിന്‍ പാസ്‌പോര്‍ട്ടിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ ജനതയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണ് ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - don't compel anyone for covid vaccine says donald trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.