മെൽബൺ: ആസ്ട്രേലിയയുമായുള്ള വ്യാപാര കരാറിന് കീഴിലുള്ള ഇരട്ട ബിരുദ പരിപാടി കൂടുതൽ ഇന്ത്യക്കാർക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാനും ഇരുരാജ്യത്തെയും സർവകലാശാലകളുടെ സഹകരണം വർധിപ്പിക്കാനും സഹായിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ആസ്ട്രേലിയയിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
വിദ്യാഭ്യാസ യോഗ്യതകൾക്ക് ഇരുരാജ്യങ്ങളുടെയും അംഗീകാരം ഉണ്ടാകും. സംയുക്ത ബിരുദങ്ങൾ നൽകുന്നതും പരിഗണനയിലാണ്. വിദ്യാർഥികൾക്ക് കൂടുതൽ അനുഭവപരിചയം, പുതിയ കഴിവുകൾ, അറിവുകൾ എന്നിവ ലഭിക്കാൻ നടപടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട ബിരുദ പ്രോഗ്രാമിന് കീഴിൽ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇരുരാജ്യങ്ങളിലെയും വിദ്യാർഥികൾക്ക് രണ്ട് വർഷം വീതം ആസ്ട്രേലിയയിലും ഇന്ത്യയിലും പഠിക്കാൻ കഴിയും. പരിപാടിയിലൂടെ സർവകലാശാലകൾ തമ്മിലുള്ള സഹകരണം വർധിക്കുമെന്ന് ആസ്ട്രേലിയൻ വാണിജ്യ, ടൂറിസം, നിക്ഷേപ മന്ത്രി ഡാൻ ടെഹാനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.