ഹോങ്കോങ്ങിൽ ചൈനീസ് സർക്കാറിന്‍റെ അടിച്ചമർത്തൽ നടപടി തുടരുന്നു. ബുധനാഴ്ച പുലർച്ചെ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതിപക്ഷ നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും വിദ്യാർഥികളെയും അറസ്റ്റ് ചെയ്തു. 23 വയസിനും 64 വയസിനും ഇടയിലുള്ള 53 ആളുകളെ ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണിൽ നടപ്പാക്കിയ വിവാദ സുരക്ഷ നിയിമം അനുസരിച്ചാണ് അറസ്റ്റുകൾ.
ജനാധിപത്യ കക്ഷികൾ തെരഞ്ഞെടുപ്പിലെ അവരുടെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ നടത്തിയ പ്രാഥമിക തെരഞ്ഞെടുപ്പുകളുടെ പേരിലാണ് വ്യാപക അറസ്റ്റ്. അട്ടിമറി ശ്രമം ആേരാപിച്ചാണ് ഹോേങ്കാങ്ങിലെ പ്രതിപക്ഷ നേതാക്കളെ ചൈന വേട്ടയാടുന്നത്. അനധികൃതമായി പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തിയ ആറുപേരെയും അതിൽ പങ്കെടുത്ത മറ്റുള്ളവരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ആയിരത്തോളം പൊലീസുകാർ പങ്കെടുത്തായിരുന്നു പുലർച്ചെയുള്ള പരിശോധന. ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നുണ്ട്. ലെജിേസ്ലറ്റീവ് കൗൺസിലിലേക്കുള്ള സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായുള്ള പരിപാടിയിൽ പെങ്കടുത്തവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി അറിയിച്ചു.
അലെജിേസ്ലറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി നടത്തിയ പ്രാഥമിക തെരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. കോവിഡ് കാരണം പറഞ്ഞും മറ്റും ലെജിേസ്ലറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് ഇതുവരെയും നടത്തിയിട്ടില്ല. ദേശീയ സുരക്ഷ നിയമം അനുസരിച്ച് പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തിയത് കുറ്റകരമാണെന്നാണ് ഹോങ്കാങ് സർക്കാറും ചൈനയും പറയുന്നത്.
ഹോങ്കോങിന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കുന്ന ചൈനീസ് സർക്കാറിന്‍റെ നടപടികൾക്കെതിരെ സമരം നയിച്ചവരും പ്രതിഷേധിച്ചവരുമാണ് ഇപ്പോൾ പൊലീസ് നടപടിക്ക് വിധേയരാകുന്നത്.
പ്രാഥമിക തെരഞ്ഞെടുപ്പിൽ ജനാധിപത്യ കക്ഷിക്കായി മത്സരിച്ച മുഴുവൻ സ്ഥാനാർഥികളും അറസ്റ്റിലായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ചൈനയുടെ അധീശത്വത്തിനെതിരെ ഹോങ്കോങ്ങിൽ പ്രഷോഭങ്ങൾ രൂപപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ദേശീയ സുരക്ഷാ നിയമം കൊണ്ടുവന്നത്. ഇതിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് ചൈനയുടെ ഭാഗമാകുേമ്പാൾ ഉറപ്പു നൽകിയിരുന്ന വാഗ്ദാനങ്ങളുടെ ലംഘനം ആരോപിച്ചാണ് ജനാധിപത്യ കക്ഷികൾ പ്രക്ഷോഭം നയിച്ചിരുന്നത്്. എന്നാൽ, ഈ പ്രക്ഷോഭങ്ങളെ ഹോങ്കോങ്ങിലെ പ്രാദേശിക സർക്കാറിനെ ഉപയോിച്ച് നിർദയം അടിച്ചൊതുക്കുകയായിരുന്നു ചൈന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.