ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ടോക്യോ: താജികിസ്​താനിലുംവടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിലുമുണ്ടായ ഭൂചലനത്തിന്​ പിന്നാലെ ജപ്പാനിൽ വൻ ഭൂചലനം. ശനിയാഴ്​ച രാത്രി 11.08 നാണ്​ ജപ്പാ​െൻറ വടക്കൻ തീരത്ത്​​ റിക്​ടർ സ്​കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​.

ടോക്യോയെ കൂടാതെ തൊഹോകു മേഖലയിലെ മിയാഗി, ഫുകുഷിമ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മിയാഗി, ഫുകുഷിമ എന്നിവിടങ്ങളിൽ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂചലനമാണിതെന്ന്​ ജാപ്പനീസ്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത ഭൂചലനമാണെങ്കിലും സുനാമി മുന്നറിയിപ്പ്​ നൽകിയിട്ടില്ല. നാശനഷ്​ടങ്ങളൊന്നും തന്നെ റി​പ്പോർട്ട്​ ചെയ്യപ്പെട്ടിട്ടില്ലെന്ന്​ ജപ്പാനി​​ലെ മെയിൻലാൻറ്​ പൊലീസ്​ അറിയിച്ചു.

എറ്റോറോഫു ദ്വീപിന്​ കിഴക്ക്​ സമുദ്രോപരിതലത്തിൽ നിന്ന്​ 60 കിലോമീറ്റർ താഴെ​യാണ്​ ഭൂചലനത്തി​െൻറ പ്രഭവകേന്ദ്രം. തർക്കഭൂമിയെന്ന്​ ജപ്പാൻ അവകാശപ്പെടുന്ന, നിലവിൽ റഷ്യയുടെ കൈവശമുള്ള പ്രദേശമാണിത്​.

ലോകത്താകമാനം ഇതുവരെ റിപ്പോർട്ട്​ ചെയ്യ​പ്പെട്ട ആറോ അതിൽ കൂടുതലോ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തി​െൻറ 20 ശതമാനവും ജപ്പാനിലാണുണ്ടായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.