മനില: വടക്കൻ ഫിലിപ്പീൻസിൽ അനുഭവപ്പെട്ട ശക്തമായ ഭൂചലനത്തെ തുടർന്ന് മണ്ണിടിച്ചിലിലും കെട്ടിടങ്ങൾ തകർന്നും അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പർവതപ്രദേശമായ അബ്ര പ്രവിശ്യ കേന്ദ്രീകരിച്ചാണ് ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭാവം 400 കിലോമീറ്റർ അകലെ തലസ്ഥാനമായ മനിലയിൽ വരെ അനുഭവപ്പെട്ടു. മനിലയിൽ ഭയചകിതരായ ആളുകൾ കെട്ടിടങ്ങൾക്ക് പുറത്തേക്കോടി. ആശുപത്രികളിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു.
ഡൊളോറെസ് നഗരത്തിൽ നിന്ന് 11 കിലോമീറ്റർ തെക്ക്കിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അറിയിച്ച ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനന്റ് മാർകോസ് ജൂനിയർ പിന്നീട് യാത്ര റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.