ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് തീവ്രതയേറിയ ഭൂചലമുണ്ടായതെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (ജി.എഫ്.ഇസെഡ്) അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 46 കിലോമീറ്റർ (28.58 മൈൽ) താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രിയിൽ പോർട്ട്ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ 112 കിലോമീറ്റർ എസ്.എസ്.ഇയിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.