അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കുന്ന ആദ്യ രാജ്യമായി ഇക്വഡോർ. തെക്കെ അമേരിക്കൻ രാജ്യങ്ങളിൽ ഒമിക്രോണിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനു പിന്നാലെയാണിത്. കഴിഞ്ഞ ദിവസം ഇക്വഡോറിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രാജ്യത്തെ ഷോപ്പിംഗ് മാൾ, സിനിമ ശാലകൾ, ഭക്ഷണശാലകൾ തുടങ്ങിയ പൊതു ഇടങ്ങളിലെല്ലാം വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
ഇക്വഡോറിലെ മുഴുവൻ ജനസംഖ്യയുടെ 69 ശതമാനവും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായും, 9 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഡിക്കൽ കാരണങ്ങളുള്ളവരെ നിർബന്ധിത വാക്സിനേഷനിൽ നിന്ന് ഒഴിവാക്കും. 5,40,000 കോവിഡ് കേസുകളും, 33,600 മരണവുമാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. 1.77 കോടിയാണ് ഇക്വഡോറിലെ ആകെ ജനസംഖ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.