ലണ്ടൻ: ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന് പകർപ്പവകാശ തർക്കക്കേസിൽ വിജയം. ഷീരന്റെ ഹിറ്റ് ഗാനമായ 'ഷേപ്പ് ഓഫ് യു'വിൽ മറ്റൊരു ഗാനത്തിൽനിന്ന് ശൈലി പകർത്തിയതായ കേസിലാണ് ലണ്ടനിലെ ഹൈകോടതി എഡ് ഷീരന് ആശ്വാസവിധി സമ്മാനിച്ചത്. ഈ ഗാനം രചിക്കുമ്പോൾ സാമി ചോക്രിയുടെ ഗാനത്തിൽനിന്ന് 'ഓ വൈ' എന്ന ശൈലി ഷീരനും സഹരചയിതാവ് ജോൺ മക്ഡെയ്ഡും മനപ്പൂർവമോ അബോധപൂർവമോ പകർത്തിയിട്ടില്ലെന്ന് ജഡ്ജി ആന്റണി സക്കറോളിൻ വിധിച്ചു.
പദങ്ങൾ തമ്മിൽ സാമ്യമുണ്ടെങ്കിലും കാര്യമായ വ്യത്യാസങ്ങളുമുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഷീരന്റെ ഗാനത്തിലുള്ള 'ഓ ഐ' തന്റെ 2015 ലെ ഗാനത്തിലുള്ള 'ഓ വൈ' എന്നതിനോട് സാമ്യമുള്ളതാണെന്ന് സാമി ചോക്രി ആരോപിച്ചതാണ് നിയമയുദ്ധത്തിലേക്ക് നയിച്ചത്.
2017ൽ പുറത്തിറങ്ങിയ 'ഷേപ്പ് ഓഫ് യു' സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ആളുകൾ കേട്ട ഗാനമായി തുടരുകയാണ്. ഈ ഗാനത്തിലൂടെ മികച്ച പോപ്പ് സോളോ പെർഫോമൻസിനുള്ള ഗ്രാമി പുരസ്കാരം 31കാരനായ ഷീരന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.