ഫിൻലൻഡിന്റെ നാറ്റോ അംഗത്വത്തെ അംഗീകരിക്കുമെന്ന സൂചന നൽകി ഉർദുഗാൻ

അ​ങ്കാ​റ: നാ​റ്റോ സ​ഖ്യ​ത്തി​ൽ ചേ​രാ​നു​ള്ള ഫി​ൻ​ല​ൻ​ഡി​ന്റെ അ​പേ​ക്ഷ ഉ​ട​ൻ അം​ഗീ​ക​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ. ഫി​ൻ​ല​ൻ​ഡ് പ്ര​സി​ഡ​ന്റ് സൗ​ലി നി​നി​സ്റ്റോ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ഉ​ർ​ദു​ഗാ​ന്റെ പ്ര​തി​ക​ര​ണം. ‘പ്ര​ക്രി​യ എ​ന്തു​ത​ന്നെ​യാ​യാ​ലും ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ഭാ​ഗം പൂ​ർ​ത്തി​യാ​ക്കും. ഞ​ങ്ങ​ൾ വാ​ഗ്ദാ​നം പാ​ലി​ക്കും. വെ​ള്ളി​യാ​ഴ്ച പ്ര​സി​ഡ​ന്റി​നെ കാ​ണു​ക​യും ഞ​ങ്ങ​ൾ ന​ൽ​കി​യ വാ​ഗ്ദാ​നം നി​റ​വേ​റ്റു​ക​യും ചെ​യ്യും’- ഉ​ർ​ദു​ഗാ​ൻ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷം മു​മ്പ് റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ൽ പ​രി​ഭ്രാ​ന്ത​രാ​യാ​ണ് ഫി​ൻ​ല​ൻ​ഡും സ്വീ​ഡ​നും സ​ഖ്യ​ത്തി​ൽ ചേ​രാ​ൻ അ​പേ​ക്ഷി​ച്ച​ത്. 30 നാ​റ്റോ അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ 28 പേ​ർ പി​ന്തു​ണ​ച്ചെ​ങ്കി​ലും തു​ർ​ക്കി​യ​യും ഹം​ഗ​റി​യും എ​തി​ർ​ത്തു. കു​ർ​ദി​ഷ് ഗ്രൂ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യോ​ട് സ്വീ​ഡ​ന്റെ മൃ​ദു​സ​മീ​പ​ന​മാ​ണ് തു​ർ​ക്കി​​യ​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​ന് കാ​ര​ണം. തു​ർ​ക്കി​യ എം​ബ​സി​ക്ക് പു​റ​ത്ത് ഖു​ർ​ആ​ൻ ക​ത്തി​ച്ച ഇ​സ്‌​ലാം വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ന്റെ പ്ര​തി​ഷേ​ധ​മു​ൾ​പ്പെ​ടെ സ്വീ​ഡ​നി​ലെ പ്ര​ക​ട​ന​ങ്ങ​ളു​ടെ പ​ര​മ്പ​ര തു​ർ​ക്കി​യ​യെ ചൊ​ടി​പ്പി​ച്ചു. എ​ന്നാ​ൽ ഫി​ൻ‌​ല​ൻ​ഡി​ന്റെ അം​ഗ​ത്വ നീ​ക്ക​ത്തോ​ട് എ​തി​ർ​പ്പി​ല്ല. ബു​ധ​നാ​ഴ്ച ബെ​ർ​ലി​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ സ്വീ​ഡി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​ഫ് ക്രി​സ്റ്റേ​ഴ്സ​ണും ഉ​ട​ൻ തു​ർ​ക്കി​യ ഫി​ൻ​ല​ൻ​ഡി​ന്റെ അം​ഗ​ത്വം അം​ഗീ​ക​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി.

തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ഭൂ​ക​മ്പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​നി​സ്റ്റോ​യും ഉ​ർ​ദു​ഗാ​നും പ​ര്യ​ട​നം ന​ട​ത്താ​നി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി പെ​ക്ക ഹാ​വി​സ്‌​റ്റോ​യ്‌​ക്കൊ​പ്പം നി​നി​സ്റ്റോ വ്യാ​ഴാ​ഴ്ച തു​ർ​ക്കി​യ​യി​ലെ​ത്തും. നി​നി​സ്റ്റോ​യും ഉ​ർ​ദു​ഗാ​നും വെ​ള്ളി​യാ​ഴ്ച ഇ​സ്തം​ബൂ​ളി​ൽ കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തും.

Tags:    
News Summary - Erdogan has signaled that he will accept Finland's NATO membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.