1300 അഭയാർഥികളെ തുർക്കി തടഞ്ഞു

അങ്കാറ: അനധികൃതമായി ഗ്രീസ് വഴി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് 1300 അഭയാർഥികളെ തുർക്കി തടഞ്ഞുവെച്ചു. സിറിയ, ഇറാഖ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നാണ് ഇവരിൽ ഏറെപേരും. അന്താരാഷ്ട്രസംരക്ഷണം ആവശ്യമില്ലാത്ത സിറിയൻ കുടിയേറ്റക്കാർ കടൽ കടക്കുന്നത് തടയാൻ യൂറോപ്യൻ യൂനിയനും തുർക്കിയും തമ്മിൽ ധാരണയായിരുന്നു. നടപടികൾക്കായി യൂറോപ്യൻ യൂനിയൻ തുർക്കിക്ക് 300 കോടി ഡോളറിെൻറ സാമ്പത്തികപാക്കേജും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് നടപടി.

സിറിയയിൽനിന്ന് തുർക്കിയിലേക്കും തുർക്കിയിലുള്ളവർ കടൽവഴി ഗ്രീസിലേക്കും കടക്കുന്നത് നിയന്ത്രിക്കുമെന്നാണ് ധാരണയിലെത്തിയത്. തുർക്കിക്ക് സാമ്പത്തികസഹായ വാഗ്ദാനത്തിനു പുറമേ യൂറോപ്യൻയൂനിയൻ അംഗത്വചർച്ചകളും പുനരാരംഭിക്കും. സിറിയൻ ആഭ്യന്തരയുദ്ധം തുടങ്ങിയതിനുശേഷം 22 ലക്ഷം അഭയാർഥികളാണ് തുർക്കിയിലെത്തിയത്. ഇവരിലേറെ പേരും യൂറോപ്പിനെ ലക്ഷ്യംവെക്കുന്നവരാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.