ലണ്ടന്‍: 10 വര്‍ഷത്തിനിടെ ആറു രാജ്യങ്ങളിലായി 700ഓളം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍, ഇതില്‍ 10 കേസുകളില്‍ മാത്രമേ കുറ്റക്കാര്‍ക്കു നേരെ നടപടിയെടുത്തിട്ടുള്ളൂ. പൊതുജനങ്ങള്‍ക്ക് വിവരങ്ങളും വാര്‍ത്തകളും നല്‍കുന്നതിന്‍െറ പേരില്‍ ഇത്തരം കൊലപാതകം ആവര്‍ത്തിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്ന് ഷെഫീല്‍ഡ്സ് യൂനിവേഴ്സിറ്റി ജേണലിസം വിഭാഗം മേധാവി ജാകി ഹാരിസണ്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷ ആവശ്യമാണ്. ജനങ്ങള്‍ നിശ്ശബ്ദത പാലിക്കുന്നതുമൂലമാണ് കൊലപാതകങ്ങള്‍ കൂടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യ, പാകിസ്താന്‍, മെക്സികോ, കോംഗോ, തുര്‍ക്കി, ബള്‍ഗേറിയ എന്നീ ആറു രാജ്യങ്ങളിലെ മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പഠനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.