ലണ്ടന്‍: 90 വര്‍ഷം പഴക്കമുള്ള ചോക്ളറ്റ് ചേരുവ മാറ്റാന്‍ കാഡ്ബറിയുടെ തീരുമാനം. ഇപ്പോഴുള്ള ചേരുവയില്‍ ഉണക്കമുന്തിരി കൂട്ടിച്ചേര്‍ക്കാനാണ് കമ്പനി തീരുമാനിച്ചത്. 1926ല്‍ പുറത്തിറക്കിയശേഷം ആദ്യമായാണ് കാഡ്ബറി ചേരുവ മാറ്റുന്നത്. കൂടുതല്‍ രുചികരവും വ്യത്യസ്തവുമാക്കുകയെന്നതാണ് മാറ്റത്തിന്‍െറ ഉദ്ദേശ്യമെന്നാണ് കാഡ്ബറിയുടെ വിശദീകരണം. എന്നാല്‍, ചോക്ളറ്റ് ആരാധകരില്‍ ഒരുവിഭാഗം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തത്തെിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലാണ് കാര്യമായ പ്രതിഷേധം.
ഈമാസം അവസാനത്തോടെ കടകളില്‍ പുതിയ കാഡ്ബറി എത്തിക്കാനാണ് കമ്പനി തീരുമാനം. പരമ്പരാഗത രൂപത്തില്‍തന്നെയാണ് ചോക്ളറ്റ് പുറത്തിറക്കുക. 200 പേര്‍ക്ക് പരീക്ഷണാര്‍ഥം പുതിയ ചോക്ളറ്റ് നല്‍കിയിട്ടും ആരും രുചി വ്യത്യാസം കണ്ടത്തെിയില്ളെന്ന് കമ്പനി അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.