ഗർഭസ്​ഥ ശിശുവിനെ അറിയാൻ ഇനി രക്തപരിശോധന മതി

ലണ്ടൻ: ഗർഭസ്ഥ ശിശുവിെൻറ രക്തഗ്രൂപ്, ലിംഗം, ജനിതകപ്രശ്നങ്ങൾ എന്നിവ എളുപ്പത്തിലറിയാൻ ഇനി മാതാവിെൻറ രക്തപരിശോധന മതിയെന്ന് ശാസ്ത്രം. രക്തപരിശോധന വഴി നിർണയിക്കുന്ന സംവിധാനം നേരത്തേയുണ്ടെങ്കിലും സമ്പൂർണ കൃത്യതയോടെ ഇത് ആദ്യമായാണെന്ന് ശാസ്ത്രജ്ഞൻ നീൽ അവെൻറ് പറഞ്ഞു.

ഗർഭധാരണത്തിെൻറ ആദ്യ ഘട്ടങ്ങളിൽ മാതാവിെൻറ ശരീരത്തിൽനിന്ന് ശേഖരിക്കുന്ന രക്തസാമ്പ്ളുകൾതന്നെ പരിശോധനക്ക് മതിയാകും. ഹീമോഫീലിയ ഉൾപ്പെടെ രോഗങ്ങളും ഇങ്ങനെ നേരത്തേ തിരിച്ചറിയാം. രോഗം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ നടത്താൻ സഹായകമാവുന്ന പുതിയ പരിശോധനയെക്കുറിച്ച ഗവേഷണം ക്ലിനിക്കൽ കെമിസ്ട്രി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്ലൈമൗത് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.