ഇബോള: ആഗോള സമൂഹം ആഫ്രിക്കയെ അവഗണിച്ചെന്ന്

ലണ്ടന്‍: ആഗോള സമൂഹം കാണിച്ച നിസ്സംഗതയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇബോളമൂലം 11,000ലേറെ പേരുടെ  മരണത്തിനിടയാക്കിയതെന്ന് ആരോഗ്യ വിദഗ്ധര്‍. അതിദരിദ്ര രാജ്യങ്ങളായ ഗിനി, ലൈബീരിയ, സിയറാ ലിയോണ്‍ എന്നിവയിലാണ് രോഗം പടര്‍ന്നുപിടിച്ചത്. ആരോഗ്യ സംവിധാനങ്ങള്‍ തീരെ ദുര്‍ബലമായതിനാല്‍ രോഗം യഥാവിധി കണ്ടത്തെി പ്രതിവിധി നിര്‍ണയിക്കുന്നതില്‍ അതത് സര്‍ക്കാറുകള്‍ക്കായിരുന്നില്ല. പക്ഷേ, ഇതിന്‍െറ അപകടം തിരിച്ചറിഞ്ഞിട്ടും ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ ശ്രദ്ധിച്ചില്ല. 2013ല്‍ രോഗം പടര്‍ന്നുപിടിച്ചിട്ടും 2014 അവസാനത്തോടെയാണ് ആഗോള പ്രതികരണമുയര്‍ന്നുവന്നത്. ഇബോള വൈറസ് കണ്ടത്തെിയവരിലൊരാളും ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ഡയറക്ടറുമായ പ്രഫ. പീറ്റര്‍ പിയോട്ടിന്‍െറ നേതൃത്വത്തിലുള്ള വിദഗ്ധരാണ് റിപ്പോര്‍ട്ട്  തയാറാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.