വ്യോമാതിർത്തി ലംഘിച്ചില്ലെന്ന് റഷ്യൻ പൈലറ്റ്; മുന്നറിയിപ്പ് സന്ദേശം തുർക്കി പുറത്തുവിട്ടു

മോസ്കോ: തുർക്കിയുടെ വ്യോമാതിർത്തി ലംഘിച്ചെന്ന ആരോപണത്തിന് വിശദീകരണവുമായി റഷ്യൻ പൈലറ്റ് രംഗത്ത്. വിമാനം വെടിവെച്ചിടുന്നതിന് മുമ്പ് തുർക്കി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് റഷ്യൻ പൈലറ്റ് പറഞ്ഞു. ചില റേഡിയോ സന്ദേശങ്ങൾ മാത്രമാണ് ലഭിച്ചത്. അല്ലാെത മുന്നറിയിപ്പൊന്നും നൽകിയിരുന്നില്ലെന്നും ആരും തന്നെ ബന്ധപ്പെട്ടിരുന്നില്ലെന്നും പൈലറ്റ് കൊൺസ്റ്റാന്‍റിൻ മുറഖ്ടിൻ പറഞ്ഞതായി പ്രാദേശിക റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട പൈലറ്റ് സഖ്യസേനയുടെ ക്യാമ്പിൽെവച്ച് റഷ്യൻ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

തുർക്കി അതിർത്തി മാപ്പിൽ വ്യക്തമായി കണ്ടിരുന്നു. സിറിയയിലൂടെ പറന്നപ്പോൾ തുർക്കിയുടെ അതിർത്തി ഒരു സെക്കൻഡ് പോലും മറികടന്നിട്ടില്ല. നല്ല കാലാവസ്ഥ ആയിരുന്നു. 6000 മീറ്റർ ഉയരത്തിലാണ് വിമാനം പറത്തിയത്. അതിർത്തി ലംഘിച്ചിരുന്നില്ലെന്നും പൈലറ്റ് വ്യക്തമാക്കി.

അതേസമയം, പൈലറ്റിന് മുന്നറിയിപ്പ് നൽകിയത് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം തുർക്കി സൈന്യം പുറത്തുവിട്ടു. നിങ്ങൾ തുർക്കിയുടെ അതിർത്തി ലംഘിച്ചിരിക്കുകയാണെന്നും മടങ്ങി പോകണമെന്നും വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്.

Full ViewFull View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.