ജര്‍മനി അഭയാര്‍ഥികളുടെ എണ്ണം പ്രതിവര്‍ഷം രണ്ടു ലക്ഷമായി പരിമിതപ്പെടുത്തണമെന്ന്

ബെര്‍ലിന്‍: രാജ്യത്ത് ഒരുവര്‍ഷം ‘സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി അഭയാര്‍ഥികളുടെ എണ്ണം രണ്ടു ലക്ഷമാക്കി പരിമിതപ്പെടുത്തണമെന്ന് ബവാരിയയിലെ ഗവര്‍ണര്‍ ഹോസ്റ്റ് സിയോഫര്‍ ആവശ്യപ്പെട്ടു.
അഭയാര്‍ഥി പ്രശ്നത്തിന് ഭാഗികമായ ഉത്തരവാദിത്തം അമേരിക്കക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് ഒരു വര്‍ഷം ഒരു ലക്ഷംമുതല്‍ രണ്ടു ലക്ഷംവരെ അഭയാര്‍ഥികളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം ജര്‍മന്‍ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 കഴിഞ്ഞ വര്‍ഷം 10 ലക്ഷത്തോളം പേരാണ് ബവാരിയയില്‍ അഭയാര്‍ഥികളായി അപേക്ഷ നല്‍കിയത്.
ചാന്‍സലര്‍ അംഗല മെര്‍കല്‍ അഭയാര്‍ഥികളുടെ അപേക്ഷതള്ളിയിരുന്നു. മറ്റു യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും യു.എസിനും അഭയാര്‍ഥികളുടെ കര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സിയോഫര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.