അഭയാര്‍ഥികള്‍ ഇസ്ലാമിക് ഹോര്‍മോണ്‍ ബോംബുകള്‍ - ഡച്ച് രാഷ്ട്രീയ നേതാവ്

ഡച്ച്: അഭയാര്‍ഥികള്‍ ‘ഇസ്ലാമിന്‍റെ ഹോര്‍മോണ്‍’ പടര്‍ത്തുന്ന ബോംബുകളാണെന്ന് ഡച്ച് രാഷ്ട്രീയ നേതാവ്. തീവ്ര വലതു പക്ഷമായ ഫ്രീഡം പാര്‍ട്ടിയുടെ നേതാവായ ഗീര്‍ട്ട് വൈല്‍ഡറാണ് വംശീയമായി അധിക്ഷേപിക്കുന്ന രൂപത്തില്‍ അഭയാര്‍ഥി വിരുദ്ധ പ്രസ്താവന നടത്തിയത്. ശനിയാഴ്ച്ച  അനുയായികളോടൊപ്പം സ്പിജ്കെനീസിലെ മാര്‍ക്കറ്റ് സന്ദര്‍ശനവേളയിലാണ് വൈല്‍ഡറുടെ പ്രസ്താവന.

അഭയാര്‍ഥികളുടെ അക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയില്‍ രുപകല്‍പ്പന ചെയ്ത സ്പ്രേ ഉയര്‍ത്തി കാണിക്കുമ്പോഴായിരുന്നു ഇത്. കൂടാതെ താന്‍ അധികാരത്തില്‍ വന്നാല്‍ എത്രയും പെട്ടെന്ന് അതിര്‍ത്തികള്‍ അടച്ചിടുമെന്നും അഭയാര്‍ഥികളെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുകയില്ളെന്നും ഇയാള്‍ പറഞ്ഞു.

 ജര്‍മ്മനിയില്‍ ന്യൂ ഇയര്‍ ദിവസം സ്ത്രീകള്‍ക്കു നേരെ നടന്ന ലൈംഗികാതിക്രമത്തെ ഉദ്ധരിച്ചായിരുന്നു ഇദ്ദേഹം ഇങ്ങനെ പറഞ്ഞത്. അതേസമയം വൈല്‍ഡറിനെതിരെ അഭയാര്‍ഥി അനുകൂലികള്‍ രംഗത്തെത്തി. ‘അഭയാര്‍ഥികള്‍ക്കു സ്വാഗതം വംശീയത അനുവദിക്കുകയില്ല’എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിച്ചത്. മുമ്പ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്‍റെ  അഭയാര്‍ഥി വിരുദ്ധ പ്രസ്താവനയും വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.