സൂര്യനസ്തമിക്കാത്ത നാടുകളില്‍ ഇങ്ങനെയാണ് നോമ്പ്

ഓസ്ലോ: റമദാന്‍ പിറന്നതോടെ ലോകത്തെങ്ങുമുള്ള മുസ്ലിം സമൂഹം നോമ്പ് അനുഷ്ഠിക്കുകയാണ്. എന്നാല്‍, നോമ്പുകളുടെ ദൈര്‍ഘ്യം ഒരുപോലെയല്ല. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് നോമ്പ് അനുഷ്ഠിക്കുന്നത് എന്നത് ശരി. എന്നാല്‍, സൂര്യനസ്തമിക്കാത്ത നാടുകളിലെ വിശ്വാസികള്‍ എന്തുചെയ്യും? സംശയിക്കേണ്ട, പ്രയാസങ്ങള്‍ ഏറെ സഹിച്ച് അവരും നോമ്പ് അനുഷ്ഠിക്കുകയാണ്.

ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങളായ ഫിന്‍ലന്‍ഡ്, സ്വീഡന്‍ തുടങ്ങിയിടങ്ങളില്‍ ഇപ്പോള്‍ വേനല്‍ക്കാലമാണ്. ഈ ഘട്ടത്തില്‍ സൂര്യാസ്തമയമെന്നത് ഇവിടെ സംഭവിക്കുന്നില്ളെന്നുതന്നെ പറയാം. വടക്കന്‍ ഫിന്‍ലന്‍ഡില്‍ 55 മിനിറ്റ് മാത്രമാണ് രാത്രി. ഇവിടെ, 23 മണിക്കൂറും അഞ്ചു മിനിറ്റുമാണ് വിശ്വാസികള്‍ നോമ്പെടുക്കുന്നതെന്ന് ഇവിടെ താമസിക്കുന്ന ബംഗ്ളാദേശുകാരനായ മുഹമ്മദ് പറയുന്നു. നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഇതു വിശ്വസിക്കാനാകുന്നില്ളെന്നും ദൈവാനുഗ്രഹത്താല്‍ മാത്രമാണ് തങ്ങള്‍ക്കിത് കഴിയുന്നതെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഫിന്‍ലന്‍ഡിന്‍െറ വടക്ക് പ്രദേശമായ ലാപ്ലന്‍ഡില്‍ താമസിക്കുന്ന മുസ്ലിംകള്‍ ഏറ്റവും അടുത്തുള്ള മുസ്ലിംരാജ്യമായ തുര്‍ക്കിയിലെ സമയം കണക്കാക്കിയാണ് നോമ്പ് അനുഷ്ഠിക്കുന്നത്. 17 മണിക്കൂറാണ് ഇപ്പോള്‍ ഇസ്തംബൂളിലെ പകല്‍. 16 മുതല്‍ 19 മണിക്കൂര്‍ വരെയാണ് ഇംഗ്ളണ്ടിലുള്ളവര്‍ നോമ്പനുഷ്ഠിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.