തൊഴില്‍ സമരം; ഈഫല്‍ ടവര്‍ വീണ്ടും അടച്ചിട്ടു

പാരിസ്: ഫ്രാന്‍സിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രവും ചരിത്രസ്മാരകവുമായ ഈഫല്‍ ടവര്‍ തൊഴില്‍ സമരത്തെ തുടര്‍ന്ന് വീണ്ടും അടച്ചിട്ടു. രാജ്യത്ത് നടപ്പാക്കുന്ന തൊഴില്‍ നിയമ പരിഷ്കരണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. രണ്ടാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. സന്ദര്‍ശകരുടെ സുരക്ഷക്കും സൗകര്യങ്ങള്‍ക്കും ആവശ്യമായ ജീവനക്കാരില്ലാത്തതിനാലാണ് ടവര്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാറിന്‍െറ പുതിയ തൊഴില്‍ നിയമ പരിഷ്കരണങ്ങള്‍ തൊഴില്‍ സുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് പത്ത് ശതമാനത്തോളമുള്ള തൊഴിലില്ലായ്മ വര്‍ധിപ്പിക്കാനേ പരിഷ്കരണങ്ങള്‍ സഹായിക്കുകയുള്ളൂവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും ടവര്‍ സന്ദര്‍ശിക്കാനത്തെുന്നത്. ഇവരില്‍ വലിയൊരു ശതമാനം വിദേശികളാണ്.
1889ല്‍ നിര്‍മാണം പൂര്‍ത്തിയായ ടവര്‍ പാരിസിലെ ‘ഉരുക്ക് വനിത’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.