ബ്രസല്‍സ്: സ്ഫോടന പരമ്പരകളിലെ മൂന്നാമത്തെ ഭികരെന്നു കരുതി അറസ്റ്റ് ചെയ്ത ഫൈസല്‍ ഷെഫൂവിനെ പൊലീസ് വിട്ടയച്ചു. തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ തെളിവില്ലെന്ന് കണ്ടാണ് വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി വര്‍ധിച്ചതായി ഔദ്യാഗികമായി സ്ഥിരീകരിച്ചു. 31 പേര്‍ കൊല്ലപ്പെട്ടതായി അറിയിച്ചിരുന്ന അധികൃതര്‍ കഴിഞ്ഞ ദിവസം മരണസംഖ്യ 28 ആണെന്ന് പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ നാലു പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി മാഗീ ദെ ബ്ളോക് വെളിപ്പെടുത്തി. മൂന്നു ചാവേറുകളുടെകൂടി എണ്ണം ഉള്‍പ്പെടുത്തിയാണ് മരണസംഖ്യ പുറത്തുവിട്ടത്.
അതിനിടെ,ഭീകരാക്രമണത്തിനു പിന്നിലെ മൂന്നാമന്‍െറ വിഡിയോ ദൃശ്യങ്ങള്‍ ബെല്‍ജിയന്‍ പൊലീസ് പുറത്തുവിട്ടു. വെളുത്തനിറത്തിലുള്ള ജാക്കറ്റും തൊപ്പിയും ധരിച്ച് ട്രോളി തള്ളിക്കൊണ്ടുപോവുന്ന ദൃശ്യമാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്. അതിനിടെ, ആക്രമണത്തില്‍ പങ്കുണ്ടെന്നു സംശയിച്ച് മൂന്നുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഞായറാഴ്ച നടന്ന 13 റെയ്ഡുകളില്‍ നാലു പേരെ അറസ്റ്റ്ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.