ദക്ഷിണ ചൈന കടലില്‍ ചൈന രഹസ്യ ദ്വീപ് നിര്‍മിക്കുന്നതായി ഫിലിപ്പീന്‍സ്

വിയന്‍റിയന്‍: ദക്ഷിണ ചൈന കടലില്‍ ചൈന രഹസ്യമായി ദ്വീപ് നിര്‍മാണം ആരംഭിച്ചതായി ഫിലിപ്പീന്‍സ്. സമുദ്രത്തിന്‍െറ ആഴംകുറഞ്ഞ സ്കാര്‍ബോറോ ഷവോലില്‍ ആണ് കപ്പലുകള്‍ ഉപയോഗിച്ച് ചൈന നിര്‍മാണപ്രവൃത്തി നടത്തുന്നത്. ചിത്രങ്ങള്‍ അടക്കമാണ് ഫിലിപ്പീന്‍സിന്‍െറ വെളിപ്പെടുത്തല്‍. ലാവോസില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളും ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങുമായുള്ള കൂടിക്കാഴ്ചക്ക് മണിക്കൂറുകള്‍ മാത്രം മുമ്പാണ് ആരോപണവുമായി ഫിലിപ്പീന്‍സ് രംഗത്തുവന്നത്. 

രഹസ്യ ദ്വീപ് നിര്‍മിക്കുന്ന വാര്‍ത്തകള്‍ നേരത്തേ ചൈന നിഷേധിച്ചിരുന്നു. അതേസമയം, മണല്‍ ഡ്രഡ്ജിങ്ങിനുപയോഗിക്കുന്ന കപ്പലുകള്‍ നിര്‍മാണം നടന്നുവരുന്നതായാണ് തെളിയിക്കുന്നതെന്ന് ഫിലിപ്പീന്‍സും പറയുന്നു. രഹസ്യ നിര്‍മാണം നടക്കുന്നതായി വിശ്വസിക്കാന്‍ തങ്ങള്‍ക്ക് തക്ക കാരണങ്ങള്‍ ഉണ്ടെന്നും മേഖലയില്‍ നിരീക്ഷണം നടത്തുന്നത് തുടരുമെന്നും ഫിലിപ്പീന്‍സ് പ്രതിരോധ വക്താവ് അര്‍സേനിയോ അന്‍ഡോലോങ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT