ബിഷ്കേക്: കിർഗിസ്താനിൽ കാർഗോ വിമാനം ജനവാസപ്രദേശത്ത് തകർന്നു വീണ് 32 പേർ മരിച്ചു. ഹോങ്കോങ്ങിൽ നിന്ന് ഇസ്താംബുളിലേക്ക് കിർഗിസ്താൻ തലസ്ഥാനമായ ബിഷ്കേക് വഴി പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപെട്ടത്.
തുർക്കി എയർലൈൻസിെൻറ ബോയിങ് 747-400 വിമാനം മനാസ് അന്താരാഷ്ട്രവിമാനത്താവളത്തിൽ ഇറക്കുന്നതിന് തൊട്ടു മുമ്പ് സമീപപ്രദേശത്തെ വീടുകൾക്ക് മുകളിൽ തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ അഞ്ചുപേരാണുണ്ടായിരുന്നതെന്ന് കിർഗിസ്താൻ വ്യോമഗതാഗത മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഏറെ പേരും ഗ്രാമീണരാണ്.
പ്രാദേശിക സമയം 7.30 ഒാടെയാണ് അപകടം. കനത്ത മൂടൽ മഞ്ഞുമൂലം ദൃശ്യ പരിധി നഷ്ടമായതാണെന്ന് അപകടത്തിന് കാരണമായത്. വിമാനം വീടുകൾക്ക് മുകളിലൂടെ തകർന്നു വീണതാണ് കൂടുതൽ മരണത്തിനിടയാക്കിയത്. പൈലറ്റിെൻറയും 15 ഗ്രാമീണരുടെയും മൃതദേഹം കണ്ടെടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.