70 ലക്ഷം കടന്ന്​ കോവിഡ്​; നാലു ലക്ഷം പിന്നിട്ട്​ മരണം 

ല​ണ്ട​ൻ: ലോകത്ത്​ കോവിഡ്​ ബാധിതർ 70 ല​ക്ഷം പി​ന്നി​ട്ടു. നാ​ലു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​മാ​യി. അമേരിക്കയിൽ മാത്രം 20 ലക്ഷത്തോളം പേർക്ക്​ രോഗം ബാധിക്കുകയും 1.12 ലക്ഷത്തിലധികം പേർ മരണ​പ്പെടുകയും ചെയ്​തു.  6.76 ലക്ഷം രോഗികളുള്ള ബ്രസീലിൽ 36,000ത്തിലധികം പേരാണ്​ മരിച്ചത്​. 2.84 ലക്ഷം രോഗികളുള്ള ബ്രിട്ടനിൽ 40,465 പേരാണ്​ മരിച്ചത്​. 

4.67 ലക്ഷം രോഗികളുള്ള റഷ്യയിൽ 5,859 മരണവും 2.88 ലക്ഷം രോഗികളുള്ള സ്​പെയിനിൽ 27,000ത്തിലധികം മരണവുമുണ്ടായി. ചൈനയിൽ 83,036 രോഗികളും 4634 മരണവുമാണുള്ളത്​.  ഇറ്റലിയിൽ 2.35 ലക്ഷം പേരെ ബാധിച്ചപ്പോൾ 34,000ത്തോളം​ പേർക്ക്​ ജീവൻ നഷ്​ടമായി. രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ട ഇന്ത്യ ലോകതലത്തിൽ ആറാം സ്ഥാനത്താണ്​. 7000ത്തോളം പേരാണ്​ മരിച്ചത്​. 

ബ്രസീലിൽ കോവിഡ്​ ബാധിക്കുന്നവരുടെയും മരിച്ചവരുടെയും കണക്ക്​ പുറത്തുവിടുന്നത്​ നിർത്തിവെച്ചിരുന്നു. ശനിയാഴ്​ച കണക്ക്​ പുറത്തുവിട്ടില്ല. ബ്രസീൽ ആരോഗ്യ മന്ത്രാലയത്തി​​െൻറ തീരുമാനത്തിനെതിരെ ശക്​തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്​. 

Tags:    
News Summary - 70 lakhs covid patients in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.