ലണ്ടന്‍: മൂന്നുനേരത്തെ ആഹാരങ്ങളില്‍ ഏറ്റവും പ്രധാനം പ്രാതലാണെന്ന ധാരണ തിരുത്താന്‍ സമയമായെന്ന് യു.എസ് ചരിത്രകാരിയും ഗവേഷകയുമായ അബിഗെയ്ല്‍ കരോള്‍. വ്യവസായ വിപ്ളവത്തോടെയാണ് പ്രാതലിന് ഇത്തരമൊരു പ്രഥമ പരിഗണന ലഭിച്ചതെന്നും അത് പ്രചരിപ്പിക്കുന്നതില്‍ ഇവാഞ്ചലിസ്റ്റുകള്‍വരെ പങ്കുവഹിച്ചെന്നും കരോള്‍ വിശദീകരിക്കുന്നു.
കാര്‍ഷികവൃത്തി അവസാനിപ്പിച്ച് വ്യവസായശാലകളിലും ഓഫിസുകളിലും എത്തിയവര്‍ കനത്ത ഉച്ചഭക്ഷണം അകത്താക്കി അധ്വാനം കുറഞ്ഞ ജോലി ചെയ്തതിന്‍െറ ഫലമായി സംഭവിച്ച ദഹനപ്രശ്നങ്ങളാണ് പ്രാതലിന്‍െറ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കാന്‍ കാരണമായത്. ആ കാലഘട്ടത്തിലെ പരസ്യങ്ങളും പ്രാതലിന്‍െറ പ്രാധാന്യത്തെ പ്രോത്സാഹിപ്പിച്ചു. പന്നിമാംസം പ്രഭാത സമയങ്ങളില്‍തന്നെ കൂടുതല്‍ വിറ്റഴിയാനും ഇത് കാരണമായി.
അമേരിക്കന്‍ ആഹാരശീലങ്ങളെ സംബന്ധിച്ച് കരോള്‍ രചിച്ച ‘ത്രീ സ്ക്വയേഴ്സ്’ വ്യാപക ജനശ്രദ്ധ നേടിയിരുന്നു. കവയിത്രിയും ഗ്രന്ഥകാരിയുമായ കരോള്‍ പ്രമുഖ ദിനപത്രങ്ങളിലെ പംക്തികാരിയുമാണ്. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി നേടിയ അവര്‍ ഇവിടെ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.