മെൽബൺ: ആസ്ട്രേലിയയിലെ ഏറ്റവും പ്രചാരമുള്ള കറൻസി നോട്ടിൽ പിഴവ്. നിരവധി സുരക് ഷ സംവിധാനങ്ങളുമായി കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ 50 ഡോളർ നോട്ടിലാണ് അക്ഷരത്തെറ്റ്. ആസ്ട്രേലിയൻ പാർലമെൻറിലെ ആദ്യ വനിത അംഗമായ ഈഡിത്ത് കോവെൻറ ചിത്രവും അവരുടെ പ്രഭാഷണശകലവും രേഖപ്പെടുത്തിയതായിരുന്നു നോട്ട്. കോവെൻറ പ്രഭാഷണത്തിൽ ‘responsibility’ എന്ന വാക്ക് പരാമർശിക്കുന്നിടത്ത് ‘responsibilty’ എന്നാണ് പ്രിൻറ് ചെയ്തത്. ‘L’ കഴിഞ്ഞുള്ള ‘I’ നഷ്ടപ്പെട്ടുപോയി.
റിസർവ് ബാങ്ക് ഓഫ് ആസ്ട്രേലിയ വ്യാഴാഴ്ച പിഴവ് സമ്മതിക്കുകയും ഇനിയുള്ള നോട്ടുകളിൽ തിരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ സീരീസിലുള്ള 46 ദശലക്ഷം നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുള്ളത്. മാസങ്ങളായി പ്രചാരത്തിലുണ്ടെങ്കിലും വ്യാഴാഴ്ചയാണ് തെറ്റ് പൊതുജന ശ്രദ്ധയിൽ വരുന്നത്. അതിസൂക്ഷ്മ പ്രസംഗഭാഗത്തെ ഭൂതക്കണ്ണാടി ഉപയോഗിച്ച് വലുതാക്കി ഒരാൾ ‘ട്രിപിൾ എം’ റേഡിയോ സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ ചിത്രം ൈവറലായതോടെയാണ് റിസർവ് ബാങ്ക് പ്രതികരണവുമായി എത്തിയത്. അടുത്ത പ്രിൻറിങ്ങിൽ പരിഹരിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നിലവിൽ പ്രചാരത്തിലുള്ളത് പിൻവലിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.