കാൻബറ: ദ ഡെയ്ലി ടെലിഗ്രാഫ് പത്രത്തിെനതിരായ അപകീർത്തി കേസിൽ ആസ്േട്രലിയയിലെ ഗ്രാൻറ് മുഫ്തി ഡോ. ഇബ്രാഹിം അബു മുഹമ്മദിന് വിജയം. 100ലധികം പേർ മരിക്കാനിടയായ 2015ലെ പാരിസ് ആക്രമണത്തെ അദ്ദേഹം അപലപിച്ചില്ലെന്ന് പത്രം വാർത്ത നൽകുകയായിരുന്നു. ഇദ്ദേഹത്തിന് അനുകൂലമായി ന്യൂ സൗത്ത് വെയിൽസ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതായി ആസ്ട്രേലിയൻ നാഷനൽ ഇമാംസ് കൗൺസിൽ വെള്ളിയാഴ്ച അറിയിച്ചു.
വിധി ആസ്ട്രേലിയയിലെ മുസ്ലിംകളും മാധ്യമങ്ങളും തമ്മിലുള്ള സൗഹാർദം ഭാവിയിൽ മെച്ചപ്പെടാൻ സഹായിക്കുമെന്ന് കരുതുന്നതായും കൗൺസിൽ പറഞ്ഞു. കോടതിവിധിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് പുരോഹിതെൻറ അഭിഭാഷകനായ മുസ്തഫ ഖെയ്ർ വ്യക്തമാക്കി. സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂപർട്ട് മർഡോക് ന്യൂസ്കോർപ്പിെൻറ ഉടമസ്ഥതയിലുള്ള പത്രമാണ് ദ ഡെയ്ലി ടെലിഗ്രാഫ്.
കഴിഞ്ഞവർഷം നവംബറിലാണ് മുഹമ്മദിെനതിരായി പത്രം വാർത്ത നൽകിയത്. ‘വിവേകശൂന്യനായ’ മതനേതാവാണ് ഇബ്രാഹിമെന്നും പത്രം ആരോപിച്ചിരുന്നു. എന്നാൽ, പത്രം ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ പാരിസ് ആക്രമണത്തിൽ ഇബ്രാഹിം അനുശോചിച്ചിരുന്നു. ആസ്േട്രലിയയിലെ മുസ്ലിം സമുദായാംഗങ്ങൾക്കിടയിൽ സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.