ബർലിൻ: രണ്ടാംലോകയുദ്ധകാലത്ത് നാസികൾ നാലു കോൺസൺട്രേഷൻ തടവറകളിൽ പാർപ്പിച ്ച മാർകോ ഫീൻഗോൾഡ് 106ാം വയസ്സിൽ വിടവാങ്ങി. ശ്വാസകോശ അണുബാധയെ തുടർന്നായിരുന്നു അ ന്ത്യം. ഹോളോകോസ്റ്റ് അതിജീവിച്ച ഒാസ്ട്രിയൻ പൗരന്മാരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു.
ഓഷ്വിറ്റ്, നാസികളുടെ അധീനതയിലുള്ള പോളണ്ടിലെയും ജർമനിയിലെയും ക്യാമ്പുകളിലാണ് ഇദ്ദേഹത്തെ തടവിൽ പാർപ്പിച്ചിരുന്നത്. പോളണ്ടിലെയും ജർമനിയിലെയും വിവിധ കോൺസൺട്രേഷൻ ക്യാമ്പുകളിലും ഫീൻഗോൾഡ് കഴിഞ്ഞിട്ടുണ്ട്.
1913ൽ സ്ലോവാക്യയിൽ ജനിച്ച ഫീൻഗോൾഡ് വിയനയിലാണ് വളർന്നത്. 1940ൽ പ്രേഗിൽ വെച്ച് നാസിസൈന്യം അറസ്റ്റ് ചെയ്ത് ഓഷ്വിറ്റ് തടവറയിലടച്ചു. പിന്നീട് ബുൻവാൾഡ് കോൺസൺട്രേഷൻ ക്യാമ്പിലേക്ക് മാറ്റി. 1945ൽ അമേരിക്കൻ സൈന്യം മോചിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.