ബൈറൂത്: ലബനാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം തുടരുന്നു. രാജ്യത്തുടനീളമുള്ള 12 ഓളം ബാങ്കുകൾക്ക് പ്രക്ഷോഭകർ തീ യിട്ടു. ലബനീസ് പൗണ്ടിെൻറ മൂല്യമിടിഞ്ഞതാണ് പ്രക്ഷോഭം ആളിക്കത്താൻ കാരണം.
ആറുമാസത്തിനിടെ 50 ശതമാനത്തോളമാണ് കറൻസിയുടെ മൂല്യം കുറഞ്ഞത്. തെരുവിലിറങ്ങിയ നൂറുകണക്കിന് പ്രക്ഷോഭകരെ അടിച്ചമർത്താൻ സൈന്യവും രംഗത്തുണ്ട്.
വടക്കൻ നഗരമായ ട്രിപളിയിൽ ചൊവ്വാഴ്ച രാത്രി സൈന്യത്തിെൻറ വെടിവെപ്പിൽ 26 കാരൻ മരിച്ചിരുന്നു. ഒക്ടോബർ മുതലാണ് രാജ്യത്ത് പ്രക്ഷോഭം തുടങ്ങിയത്. കോവിഡിനെ തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.