ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് വിടുതൽ നേടുന്നതുമായി (ബ്രെക്സിറ്റ്) ബന് ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേയ് സർക്കാർ മുന്നോട്ടുവെച്ച കരാർ വീണ്ടും ബ്രിട്ടീഷ് പാർലമെൻറിൽ പരാജയപ്പെട്ടു. 242 വോട്ടിനെതിരെ 392 വോട്ടുകൾക്കാണ് മേയുടെ കരാർ പാർലമെൻറിെൻ റ അധോസഭയായ ജനപ്രതിനിധിസഭ(ഹൗസ് ഓഫ് കോമൺസ്) തള്ളിയത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ച 12.30ഓടെ തുടങ്ങിയ ചർച്ചക്ക് പിന്നാലെയാണ് വോെട്ടടുപ്പ് നടന്നത്.
രണ്ടുമാസം മുമ്പ് പാർലമെൻറ് തള്ളിയ കരാറിൽ ചില മാറ്റങ്ങൾ വരുത്തിയാണ് പ്രധാനമന്ത്രി ഇത്തവണ അവതരിപ്പിച്ചത്. ജനുവരിയിൽ 230 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് എം.പിമാർ കരാർ പരാജയപ്പെടുത്തിയത്. അതിനുശേഷം മാറ്റങ്ങൾ വരുത്തി ഒരിക്കൽക്കൂടി കരാർ അവതരിപ്പിക്കാനുള്ള അവസരം മേയ് സർക്കാറിന് ലഭിക്കുകയായിരുന്നു. ബ്രെക്സിറ്റ് പ്രഖ്യാപിച്ചതു മുതൽ മേയ് സർക്കാർ യൂറോപ്യൻ യൂനിയനുമായി (ഇ.യു) നടത്തിവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലുള്ളതാണ് കരാർ.
2016 ജൂണിൽ നടന്ന ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചത്. കരാർ പാർലമെൻറ് തള്ളിയ സാഹചര്യത്തിൽ ഇൗ മാസം 29ന് ബ്രിട്ടൻ പിൻവാങ്ങൽ ഉടമ്പടിയില്ലാതെ യൂറോപ്യൻ യൂനിയൻ വിടും. കരാർ പാസാവുകയായിരുന്നെങ്കിൽ 29ന് തന്നെ ബ്രിട്ടൻ സാേങ്കതികമായി യൂറോപ്യൻ യൂനിയൻ വിടുമെങ്കിലും 2020 ഡിസംബർ വരെ നിലവിലെ അവസ്ഥ തുടരാമായിരുന്നു. ബ്രിട്ടനും ഇ.യുവിനുമിടയിൽ സ്ഥിരം വ്യാപാര ഉടമ്പടി രൂപപ്പെടുന്നതിനുള്ള സാവകാശം ലഭിക്കുകയും ചെയ്യുമായിരുന്നു. കരാർ തള്ളിയതോടെ ഇൗ സാഹചര്യം ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.