കോവിഡ്​ വാക്​സിൻ പരീക്ഷണങ്ങൾക്ക്​ ഫണ്ട്​; ഒരു വർഷത്തിനുള്ളിൽ ഉത്​പാദനം തുടങ്ങുമെന്ന്​ ബിൽ ഗേറ്റ്‌സ്

വാഷിങ്ടൺ: കോവിഡ്​ വൈറസ്​ പ്രതിരോധ വാക്​സിനുകൾ കണ്ടെത്തുന്നതിനായി നടത്തുന്ന പരീക്ഷണങ്ങൾക്ക്​ ധനസഹായം നല ്‍കി ബിൽ ഗേറ്റ്​സ്​. വിജയ സാധ്യതയുള്ള ഏഴ്​ വാക്​സിൻ ആശയങ്ങൾക്കാണ്​ ബിൽ ഗേറ്റ്​സ്​ ഫണ്ട്​ നൽകുന്നത്​. ഒരു വർഷത ്തിനകം ഫലപ്രദമായി വാക്​സിൻ ഉത്​പാദനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്​ അദ്ദേഹം. ലോകത്തെ രണ്ടാമത്തെ കോടീശ്വ രനായ ബിൽ ഗേറ്റ്​സ്​ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ അദ്ദേഹം കോവിഡ്​ പ്രതിരോധത്തിനും കോടികൾ ചെലവഴിക്കു​ന്നത്​.

പരീക്ഷണങ്ങളെല്ലാം കൃത്യമായി നടക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ ഉത്പാദനം ആരംഭിക്കാനാവും, ഒരുപക്ഷേ 18 മാസം വരെ സമയമെടു​ത്തേക്കാം.ചില റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതുപോലെ സെപ്​തംബറില്‍ വാക്‌സിന്‍ ഉത്പാദനം ആരംഭിക്കാനാവില്ല -ബിൽ ഗേറ്റ്‌സ് സി.എൻ.എന്നിന്​ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.​

കോവിഡ്​ വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ അമേരിക്ക 50 ലക്ഷത്തിലധികം ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ഇത്​ പരിശോധന കിറ്റുകളുടെ ലഭ്യതക്കുറവിന് ഇടയാക്കിയിട്ടുണ്ട്. സംഖ്യകളില്‍ നിന്ന് യഥാര്‍ഥ ചിത്രം ലഭിക്കില്ല. പരിശോധനാ രീതികളിലും സമ്പ്രദായത്തിലും തിരുത്തലുകൾ വരുത്തണം. പരിശോധനക്ക്​ വിധേയരാകുന്നവരുടെ തെരഞ്ഞെടുക്കുന്നതിലും മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ്‌വ്യവസ്ഥ ഘട്ടം ഘട്ടമായി തുറക്കുകയാണ്​ ചെയ്യേണ്ട​ത്​. അതിനായി മാസ്കുകളും സാമുഹിക അകലവും പാലിച്ചുകൊണ്ട് വിദ്യാഭ്യാസം, നിർമ്മാണം, വ്യവസായം എന്നിങ്ങനെ ഉയർന്ന മൂല്യമുള്ള പ്രവർത്തന മേഖലകൾ ഘട്ടമായി തുറന്നുകൊടുക്കണമെന്നും ബിൽ ഗേറ്റ്​സ്​ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Bill Gates-Funded Coronavirus Vaccine Could Be Ready In 12 Months - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.