പോർട് മോറസ്ബി: 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വതന്ത്ര രാജ്യത്തിനായി വിധിയ െഴുതാൻ ബൂഗെൻവിൽ ദ്വീപിലെ ജനങ്ങൾ സമാധാനം എന്നർഥമുള്ള ബെൽ ഇസി പാർക്കിലെത്തി. പാപ ്വന്യൂഗിനിയിൽനിന്ന് സ്വാതന്ത്ര്യം തേടിയുള്ള ഹിതപരിശോധനയാണ് നടക്കുന്നത്. രണ് ടാഴ്ച നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങളാണ് ഹിതപരിശോധനക്ക്. ഹിതപരിശോധന അനുകൂലമായാൽ ബൂഗെൻവിൽ ലോകത്തിലെ ഏറ്റവും പുതിയ രാജ്യമാകും. വോട്ടെടുപ്പിെൻറ ആദ്യദിനമായിരുന്നു ശനിയാഴ്ച. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ദ്വീപിലുടനീളം ഒരുക്കിയത്. പാട്ടുപാടിയും നൃത്തംചെയ്തുമാണ് ജനങ്ങൾ വോട്ട് ചെയ്യാൻ ലഭിച്ച അവസരം ആഘോഷിച്ചത്.
വിധിയെഴുത്ത് അനുകൂലമായാലും പാപ്വന്യൂഗിനി പാർലമെൻറിെൻറ അംഗീകാരം കൂടിയുണ്ടെങ്കിലേ സ്വതന്ത്ര രാജ്യമെന്ന കടമ്പ കടക്കാനാവൂ. ഡിസംബർ ഏഴുവരെയാണ് വോട്ടെടുപ്പ്. ഫലം ഡിസംബർ അവസാനം. 18 വയസ്സിനു മുകളിലുള്ളവർക്ക് വോട്ട് ചെയ്യാം.
സ്വർണത്തിെൻറയും ചെമ്പിെൻറയും വൻ ശേഖരമുള്ള ബൂഗൻവിലിെൻറ വിസ്തൃതി 9384 ച.കി.മി ആണ്. ബുക ആണ് തലസ്ഥാനം. സ്വതന്ത്ര രാജ്യമായാൽ അരവ ആകും തലസ്ഥാനം. ഒരു കാലത്ത് ജർമൻ കോളനിയായിരുന്നു ബൂഗെൻവിൽ. 19ാം നൂറ്റാണ്ടിെൻറ അവസാനത്തോടെ ജർമൻ ന്യൂഗിനി എന്ന പേരിലാണ് അറിയപ്പെട്ടത്. ഒന്നാംലോക യുദ്ധകാലത്ത് ആസ്ട്രേലിയ ജർമനിയിൽനിന്ന് പിടിച്ചെടുത്തു.
1975ൽ പാപ്വന്യൂഗിനിക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അവരുടെ പ്രവിശ്യയായി. അതിനു മുേമ്പ സ്വന്തം രാഷ്ട്രം വേണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇൗ ആവശ്യം ആസ്ട്രേലിയയും പാപ്വന്യൂഗിനിയും എതിർത്തു. തുടർന്ന് 1988ൽ ഇതേ ആവശ്യമുന്നയിച്ച് ബൂഗെൻവിൽ വിമതർ ആഭ്യന്തരയുദ്ധം തുടങ്ങി. കലാപത്തിൽ 20,000ത്തോളം ആളുകൾ െകാല്ലപ്പെട്ടുവെന്നാണ് കണക്ക്. പോരാട്ടം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര ഇടപെടലുണ്ടായി. 2001ൽ ബൂഗൻവിൽ വിമതരും പാപ്വന്യൂഗിനി സർക്കാറും തമ്മിൽ സമാധാന ഉടമ്പടി പ്രാബല്യത്തിലായി. 2005ൽ സ്വതന്ത്ര ബൂഗെൻവിൽ സർക്കാർ നിലവിൽവന്നു. ഇതോടെ സ്വാതന്ത്ര രാജ്യത്തിനായി ഹിതപരിശോധന വേണമെന്ന ആവശ്യം വീണ്ടും ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.