സാവോപോളോ: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് അഴികൾക്കുള്ളിലാണെങ്കിലും മുൻ പ്രസിഡൻറ് ലുല ഡ സിൽവ തന്നെയാണ് തങ്ങളുടെ സ്ഥാനാർഥിയെന്ന് വർക്കേഴ്സ് പാർട്ടി. ഒക്ടോബറിൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ലുലയെ മത്സരിപ്പിക്കാൻ പാർട്ടി നേരത്തേ തീരുമാനിച്ചതാണ്.
പെട്രോബ്രാസ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ 12 വർഷത്തെ തടവുശിക്ഷയാണ് ലുലക്ക് ബ്രസീൽ കോടതി വിധിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിനു മുമ്പായി അദ്ദേഹത്തെ തടവിൽനിന്ന് മോചിപ്പിക്കാനായി കരുക്കൾ നീക്കുകയാണ് പാർട്ടി. സ്ഥാനാർഥിത്വത്തിന് നിയമസാധുതയുണ്ടോ എന്ന ആശങ്കകൾക്കിടയിലും അഭിപ്രായ സർവേകളിൽ മുന്നിൽ ലുല തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.