പ്രസവം ഫേസ്ബുക്കില്‍ ലൈവ്

ലണ്ടന്‍: 35കാരിയായ ബ്രിട്ടീഷ് വനിത പ്രസവം ഫേസ്ബുക്കില്‍ ലൈവാക്കി. അടിവയറ്റില്‍നിന്ന് കുഞ്ഞ് പുറത്തുവരുന്നതിന്‍േറതടക്കം അഞ്ച് ദൃശ്യങ്ങളും പരസ്യ ഏജന്‍സി ഡയറക്ടറായ സാറ ജെയ്ന്‍ ലുങ്സ്റ്റോം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സിനിമകളില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് യഥാര്‍ഥ പ്രസവമെന്ന് കാണിക്കാനാണ് ലൈവ്സ്ട്രീം ചെയ്തത്. കുഞ്ഞ് പുറത്തുവന്ന ശേഷം സാറ ജെയ്ന്‍, പെണ്‍കുഞ്ഞാണെന്ന് പറയുന്നതും മകളെ ഇവാലിന ബ്ളോസം എന്ന് പേര് വിളിക്കുന്നതും വിഡിയോയില്‍ കാണാം. സാറ ജെയ്ന്‍െറ മൂന്നാമത്തെ കുഞ്ഞാണ് ലൈവായി ജനിച്ചത്. 

Tags:    
News Summary - British woman live streams labour on Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.