ഓട്ടവ: കാനഡയിൽ സൈനിക ഗ്രേഡിലുള്ള തോക്കുകൾ നിരോധിച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. ഏപ്രിൽ 18ന് നോവസ്കോട്ടിയയിൽ 22 പേരുടെ ജീവനെടുത്ത വെടിവെപ്പിനെ തുടർന്നാണ് രാജ്യത്ത് തോക്ക് നിയമം കർശനമാക്കിയത്. കാനഡയിൽ ഇത്തരത്തിലും കൂട്ടവെടിവെപ്പ് അപൂർവമാണ്.
മിലിട്ടറി ഗ്രേഡ് തോക്കുകളുടെ 1500 മോഡലുകൾക്കാണ് നിരോധനം. രാജ്യത്ത് ഇനിമുതൽ ഈതരം തോക്കുകൾ വാങ്ങാനോ, ഉപയോഗിക്കാനോ, ഇറക്കുമതിചെയ്യാനോ അനുമതി ഇല്ല.
സ്വയംരക്ഷക്കായി ഇത്തരത്തിലുള്ള ആയുധങ്ങൾ കൊണ്ടുനടക്കുന്നവർക്ക് രണ്ടുവർഷത്തെ സമയപരിധി നൽകുമെന്നും ട്രൂഡോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.