കനേഡിയൻ സൈനിക ഹെലികോപ്റ്റർ ഗ്രീസ് തീരത്ത് കാണാതായി

ഒട്ടാവ: കനേഡിയൻ സൈനിക ഹെലികോപ്റ്റർ ഗ്രീസ് തീരത്തുവെച്ച് കാണാതായി. നാറ്റോയ്ക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെ യാണ് അപകടം സംഭവിച്ചത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് വാർത്ത സ്ഥിരീകരിച്ചത്.

കാനഡയുടെ സികോർസ്കി സി.എച്ച്-124 സീകിങ് ഹെലികോപ്റ്ററാണ് കാണാതായത്. അപകട സമയത്ത് ആറു പേർ കോപ്റ്ററിൽ ഉണ്ടായിരുന്നു. ലോനിയൻ കടലിലെ സിഫാലോനിയ ദ്വീപിൽ വെച്ചാണ് കോപ്റ്റർ അപ്രത്യക്ഷമായത്.

കോപ്റ്റർ കടലിൽ തകർന്നു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട കോപ്റ്ററിനും യാത്രക്കാർക്കുമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Canadian military helicopter missing off Greece coast -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.