ബാഴ്സലോണ: പുറത്താക്കപ്പെട്ട കാറ്റലോണിയ സർക്കാർ നേതൃത്വത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുമെന്ന് സ്പാനിഷ് അറ്റോണി ജനറൽ ജോസ് മാന്വൽ മാസ വെളിപ്പെടുത്തി. രാജ്യദ്രോഹം, കലാപം സൃഷ്ടിക്കൽ തുടങ്ങിയ കടുത്ത കുറ്റങ്ങളാവും ചുമത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ഒരുവർഷം മുതൽ 30വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിത്. പുറത്താക്കപ്പെട്ട കാറ്റലോണിയ പ്രസിഡൻറ് കാർലസ് പുജെമോണ്ട്, വൈസ് പ്രസിഡൻറ് ഒാറിയോജാൻക്വറാസ് എന്നിവരടക്കമുള്ളവർ കേസിനെ നേരിടേണ്ടിവരും. ഭരണഘടന പരിഗണിക്കാതെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി ഭരണപ്രതിസന്ധി സൃഷ്ടിച്ച കാരണത്താലാണ് കേസെടുക്കുന്നതെന്നും അറ്റോണി ജനറൽ പറഞ്ഞു. അതിനിടെ കാറ്റലൻ നേതാവ് പുജെമോണ്ട് കാറ്റലോണിയ വിട്ടതായും ഇേപ്പാൾ ബെൽജിയത്തിലെ ബ്രസൽസിലാണുള്ളതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വിമതനേതാവിന് അഭയം നൽകുെമന്ന് കഴിഞ്ഞദിവസം ബെൽജിയം വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ച മുതൽ കാറ്റലോണിയ സ്പെയിനിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലായി. പ്രദേശത്തെ സർക്കാർസ്ഥാപനങ്ങളെല്ലാം കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാണ് കഴിഞ്ഞദിവസം മുതൽ പ്രവർത്തിച്ചത്. 40വർഷത്തിനിടെ ആദ്യമായാണ് പ്രേദശം കേന്ദ്രത്തിെൻറ നേരിട്ടുള്ള ഭരണത്തിന് കീഴിലാകുന്നത്. സ്വാതന്ത്ര്യവാദികളായ പാർട്ടികൾ നിസ്സഹകരണത്തിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കേന്ദ്രഭരണകൂടത്തിെൻറ പ്രതിനിധികൾ കാറ്റലോണിയയിൽ എത്തിയാണ് അധികാരം ഏറ്റെടുത്തത്. സ്വാതന്ത്ര്യവാദികളായ പ്രധാന പാർട്ടികൾ അടുത്തനീക്കം സംബന്ധിച്ച് തീരുമാനമെടുക്കാൻ തിങ്കളാഴ്ച യോഗം ചേർന്നിട്ടുണ്ട്. അതിനിടെ, കാറ്റലോണിയവിഷയത്തിൽ സ്പെയിനിെൻറ നിലപാടിനൊപ്പമല്ലെന്ന് വ്യക്തമാക്കി ഗ്രീസ് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.